Skip to main content
കാസര്‍കോട് ഡയറ്റില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തി സെമിനാര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ പി. ജയദേവന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഗാന്ധി ദര്‍ശനങ്ങളുടെ പ്രസക്തി വര്‍ധിച്ചു

ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തി വര്‍ത്തമാനകാലത്ത് ഏറെ വര്‍ധിച്ചതായി പ്രമുഖ ഗാന്ധിയന്‍ കെ.വി രാഘവന്‍ മാസ്റ്റര്‍ പറഞ്ഞു. കാസര്‍കോട് ഡയറ്റില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗാന്ധിയന്‍ ദര്‍ശനങ്ങളെക്കുറിച്ച് പഠിക്കാന്‍ യുവതലമുറ തയ്യാറാകണം. വര്‍ത്തമാനകാല ലോകത്തെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഗാന്ധിജിയുടെ ആശയങ്ങളുടെ പ്രയോഗവത്ക്കണമാണെന്നും അദ്ദേഹം പറഞ്ഞു. 
ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ.രമേഷ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ പി. ജയദേവന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു സ്വാഗതവും ഫാത്തിമത്ത് ഹസീന നന്ദിയും പറഞ്ഞു. ഡയറ്റ് വിദ്യാര്‍ത്ഥികളായ നിഷിത് കെ.ബി, ഭാഗ്യ  ഭാസ്‌കരന്‍,ശ്രീവത്സ ശര്‍മ.കെ എന്നിവര്‍ പ്രസംഗിച്ചു. സ്വാതി.കെ, ശാലിനി.കെ. എന്നിവര്‍ ഗാന്ധിയെക്കുറിച്ചുള്ള കവിതകള്‍ ആലപിച്ചു. 

    

 

date