Skip to main content

സ്‌റ്റേഷനറി ഫോര്‍കാസ്റ്റ് സമര്‍പ്പിക്കണം;  ഹെല്‍പ്പ് ഡെസ്‌ക്

സ്‌റ്റേഷനറി വകുപ്പിന്റെ ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പാക്കിയിട്ടുളള ഇ-മിസ്റ്റ് ടേംസ് സോഫ്റ്റ്‌വെയറില്‍ ഓണ്‍ലൈന്‍ വിതരണ സൗകര്യം ലഭ്യമാക്കുന്നതിന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അവരുടെ സ്‌റ്റേഷനറി ഡിമാന്റ് ഫോര്‍കാസ്റ്റ് എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ(5). എല്ലാ ഓഫീസുകള്‍ക്കും കെല്‍ട്രോണ്‍ മുഖേന ടാസ്‌ക് സെന്ററും നല്‍കിയിട്ടുണ്ട്. നിലവില്‍ ഉപയോഗിക്കുന്ന യൂസര്‍ ഐഡി, പാസ്‌വേര്‍ഡ് ഉപയോഗിച്ച് ലാശേെ.സലഹൃേീി.ശാ ല്‍ പ്രവേശിച്ച് ടാസ്‌ക് സെന്റര്‍ ക്ലിക്ക് ചെയ്ത് ഡിമാന്റ് ഫോര്‍കാസ്റ്റ് തയ്യാറാക്കി സമര്‍പ്പിക്കാം. 
    ഒക്‌ടോബര്‍ അഞ്ചിനകം തയ്യാറാക്കി സമര്‍പ്പിച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രസ്തുത ഓഫീസുകള്‍ അപ്രത്യക്ഷമാകുകയും സ്‌റ്റേഷറി വിതരണം ലഭ്യമല്ലാതാകുകയും ചെയ്യും.  ഇനിയും തയ്യാറാക്കി സമര്‍പ്പിക്കാത്ത ഓഫീസുകള്‍ക്ക് നാളെ(5) രാവിലെ പത്തരമുതല്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഹെല്‍പ്പ് ഡെസ്‌ക്  സജ്ജമാക്കി. ഇവിടെ നിന്നും    സംശയങ്ങള്‍ക്ക് മറുപടി നല്‍കും. അതാത് ഓഫീസിലെ ഉദ്യോഗസ്ഥ പ്രതിനിധികള്‍ നേരിട്ട് ബന്ധപ്പെടണമെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു.

date