കാന്‍സര്‍ രോഗികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
നിര്‍ദ്ധനരായ കാന്‍സര്‍ രോഗികള്‍ക്ക് പ്രതിമാസം 1,000 രൂപയുടെ സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ, ബാങ്ക് അക്കൗണ്ടിന്റെ ഒന്നാം പേജിന്റെ പകര്‍പ്പ്, ചികിത്സ ലഭിക്കുന്ന ആശുപത്രിയില്‍ നിന്നുള്ള സാക്ഷ്യപ്പെടുത്തിയ ചികിത്സാരേഖ സഹിതം ഒക്ടോബര്‍ 31 ന് മുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നല്‍കണം. മെഡിക്കല്‍ ഓഫീസര്‍( ആരോഗ്യം), ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം), അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഒരു കാന്‍സര്‍ രോഗ വിദഗ്ധന്‍ എന്നിവരടങ്ങിയ സമിതി രോഗികളുടെ സാമ്പത്തിക സ്ഥിതിയും വരുമാനസ്രോതസും കണക്കാക്കി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. മറ്റ് ആനുകൂല്യങ്ങള്‍ ഇല്ലാത്ത നിലവില്‍ ചികിത്സയിലുള്ള പാലിയേറ്റീവ് രോഗികള്‍, കീമോ റേഡിയേഷന്, സര്‍ജറിക്ക് വിധേയരായവര്‍ക്കും മുന്‍ഗണന ലഭിക്കും. കാരുണ്യ. ആര്.എസ്.ബി.വൈ മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നവരെയും വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments