18 വയസു തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അവസരം
2019 ജനുവരി ഒന്നിന് 18 വയസു തികയുന്നവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. കരട് വോട്ടര്‍ പട്ടിക 2018 ഒക്ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ പേര് വിട്ടുപോയവര്‍ക്കും മറ്റും നവംബര്‍ 15 വരെ ആക്ഷേപങ്ങളും അവകാശങ്ങളും ഉന്നയിക്കാം. ഡിസംബര്‍ 10നു മുമ്പായി ആക്ഷേപങ്ങളും അവകാശങ്ങളും തീര്‍പ്പാക്കണം. വോട്ടര്‍ പട്ടികയുടെ ഡാറ്റാ ബേസ് പുതുക്കലും അനുബന്ധം അച്ചടിയും 2019 ജനുവരി മൂന്നിന് പൂര്‍ത്തിയാകും. ജനുവരി നാലിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. രേഖാമൂലമുള്ള യാതൊരു അപേക്ഷയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി സ്വീകരിക്കില്ല. കേരളത്തിന്‍റെ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ രലീ.സലൃമഹമ.ഴീ്.ശി വെബ്സൈറ്റ് മുഖേനെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി അപേക്ഷിക്കേണ്ടത്. മറ്റു തരത്തിലുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനോ മാറ്റം വരുത്തുന്നതിനോ തിരുത്തല്‍ വരുത്തുന്നതിനോ സമര്‍പ്പിക്കുന്ന രേഖളുടെ പകര്‍പ്പ് സ്വയം സാക്ഷിപ്പെടുത്തിയാല്‍ മതി. പേര് രേഖപ്പെടുത്തിയിട്ടുള്ള ജനന സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിന്‍റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്, ഡ്രൈവിങ് ലൈസന്‍സിന്‍റെ പകര്‍പ്പ്, വിലാസം രേഖപ്പെടുത്തിയ റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ്, മുതലായ മറ്റു രേഖകള്‍ ഉപയോഗിക്കാവുന്നതാണ്.
ജില്ലയില്‍ പുതുതായി 64 പോളിങ്ങ് ബൂത്തുകള്‍ കൂടി
പോളിങ് സ്റ്റേഷന്‍ പുനക്രമീകരണത്തിന്‍റെ ഭാഗമായി ജില്ലയില്‍ പുതുതായി 64 പോളിങ്ങ് ബൂത്തുകള്‍ കൂടി രൂപീകരിച്ചു. ഷൊര്‍ണൂര്‍ 25, ഒറ്റപ്പാലം 24, കോങ്ങാട് 1, ആലത്തൂര്‍ 10, തരൂര്‍ 04 എന്നിങ്ങനെ ആകെ 64 ബൂത്തുകളാണ് പുതുതായി രൂപീകരിച്ചത്. ഇതോടെ നിലവിലുള്ള 2046 ബൂത്തുകളടക്കം 12 മണ്ഡലങ്ങളിലായി 2110 ബൂത്തുകള്‍ ജില്ലയുണ്ടാകും.
- Log in to post comments