ഗാന്ധിജയന്തി വാരാചരണം: ഇന്ന് സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും അപ്നാഘര്‍ ശുചീകരണവും നടക്കും
ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗാന്ധിജയന്തിവാരാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസ് (ഹോമിയോ) കൊടുവായൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തും. രാവിലെ 11.30-നാണ് ക്യാമ്പ് നടക്കുക. പ്രളയത്തിന് ശേഷം ഉണ്ടായേക്കാവുന്ന പകര്‍ച്ച പനി പ്രതിരോധ മരുന്നുകളുടെ വിതരണം ക്യാമ്പില്‍ .നടക്കും. വിദ്യാര്‍ഥികള്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. ക്യാമ്പ് കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സരിത ശശി അധ്യക്ഷയാവും. ഡോ.വി.ബി അഖില, ഡോ. എ.അനീഷ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക. കൊടുവായൂര്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ. ഉണ്ണികൃഷ്ണന്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചന്ദ്രിക, ജില്ലാ ഹോമിയോ ആശുപത്രി ഓഫീസ് സൂപ്രണ്ട് ഡോ.ലത എ.ജി, ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ജലജ പങ്കെടുക്കും.
വാരാചരണത്തിന്റെ ഭാഗമായി കഞ്ചിക്കോട് അപ്നാഘറില്‍ തൊഴില്‍ വകുപ്പ് അധികൃതരുടെ ആഭിമുഖ്യത്തില്‍ ശുചീകരണയജ്ഞം നടക്കും.രാവിലെ 9.30നാണ് ശുചീകരണം നടക്കുക. ജില്ലയില്‍ പ്രവര്‍ത്തിച്ച ദുരിതാശ്വാസ ക്യാമ്പുകളിലൊന്നായിരുന്നു അപ്നാഘര്‍.
- Log in to post comments