Skip to main content

സ്‌നേഹപൂര്‍വ്വം സ്‌കോളര്‍ഷിപ്പിനു അപേക്ഷ ക്ഷണിച്ചു

മാതാവോ, പിതാവോ ഇവര്‍ രണ്ട് പേരുമോ മരണമടഞ്ഞ കുട്ടികള്‍ക്ക് കേരള സര്‍ക്കാറിന്റെ കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നല്‍കുന്ന സ്‌നേഹപൂര്‍വ്വം സ്‌കോളര്‍ഷിപ്പിനു ഈ അധ്യയന വര്‍ഷത്തേക്കുള്ള  അപേക്ഷ ക്ഷണിച്ചു. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ നേരിട്ടും ഒന്നാം കാസ്സ് മുതല്‍ ബിരുദ തലം വരെ ഗവണ്‍മന്റ്, എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ പഠിക്കുന്ന സ്ഥാപന മേധാവി വഴിയുമാണ്  അപേക്ഷിക്കേണ്ടത.്  
അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകള്‍ സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം. ജീവിച്ചിക്കുന്ന രക്ഷിതാവിന്റെയും കുട്ടിയുടെയും പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ എടുത്ത ജോയിന്റ് അക്കൗണ്ട്, കുട്ടിയുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്. കാര്‍ഡ് എ.പി.എല്‍ ആണെങ്കില്‍ വില്ലേജ് ഓഫീസറില്‍ നിന്നും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.  ഗ്രാമപ്രദേശങ്ങളില്‍ 20,000 രൂപ വരെയും നഗരപ്രദേശങ്ങളില്‍ 22,375 രൂപ വരെയും ആണ് വരുമാന പരിധി.  മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവയാണ് സമര്‍പ്പിക്കേണ്ടത്.
സ്ഥാപനങ്ങള്‍ കേരള സാമൂഹ്യ സുരക്ഷാ മിഷനുമായി ബന്ധപ്പെട്ട് യൂസര്‍ ഐ.ഡിയും പാസ്സ്വേഡും വാങ്ങേണ്ടതാണ്. അതിലാണ് കുട്ടികളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്.
അഞ്ച് വയസില്‍ താഴെ ഉള്ള അര്‍ഹരായ കുട്ടികള്‍ സാമൂഹ്യ സുരക്ഷ മിഷന്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ ശുപാര്‍ശയോടെ നേരിട്ട് അപേക്ഷ നല്‍കണം. അവസാന തീയതി ഒക്ടോബര്‍ 31.  കൂടുതല്‍ വിവരങ്ങള്‍ 0471 2341200, 0495 2370302 എന്നീ നമ്പറുകളിലും 18001201001 എന്ന ടോള്‍ ഫ്രീ നമ്പറിലും www.kssm.ikm.in, snehapoorvamonline@gmail.comലും ലഭിക്കും.

 

date