പ്രളയ ബാധിതര്‍ക്കുള്ള നഷ്ട പരിഹാരം : അപ്പീല്രണ്ടുദിവസത്തിനകം നല്‍കണം. -ജില്ലാകലക്ടര്‍
കാലവര്വര്ഷക്കെടുതിയില് ഇരയായവര്ക്ക്നല്കുന്ന 10,000 രൂപ അടിയന്തിര ധന സഹായംലഭിക്കുന്നതിനുള്ളഅപ്പീല്അപേക്ഷഒക്ടോബര്ഏഴിനകം നല്‍കണമെന്ന് ജില്ലാകലക്ടര്‍ അമിത്മീണ അിറയിച്ചു.
രണ്ട് ദിവസമോ അതില്‍ കൂടുതലോ വീട്ടില്‍ വെള്ളംകയറി നില്ക്കുക, വീട്താമസയോഗ്യമല്ലാതായിതീരുക, വീട് തകരുക തുടങ്ങിയ ഏതൊങ്കിലും ഒന്ന് ഉണ്ടായവര്‍ക്ക് മാത്രമെ പദ്ധതിയില്‍ അപേക്ഷിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള കുടുംബങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ധന സഹായം നിഷേധിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തഹസില്‍ദാര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കാവുന്നതാണ്. ഒരുകുടുംബത്തിലെ ഒരുവ്യക്തിയില്‍നിന്ന് മാത്രമെ അപേക്ഷ സ്വീകരിക്കു. ഒന്നിച്ചുള്ള അപേക്ഷകള്‍ യാതൊരുകാരണവശാലും സ്വീകരിക്കില്ല.
തെറ്റായ അപേക്ഷ നല്കി പണം കൈപ്പറ്റുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ്സെടുക്കും. രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷ നല്കാവന്ന കുറ്റമാണിത്. യാതൊരുകാരണവശാലും തീയതി നീട്ടാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ എല്ലാവരും ഈ അവസരം ഉപയോഗിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
- Log in to post comments