Skip to main content

ലോക പാലിയേറ്റീവ് ആൻഡ് ഹോസ്‌പൈസ് കെയർ ദിനം ആചരിച്ചു

മലബാർ ക്യാൻസർ സെന്ററിൽ ലോക പാലിയേറ്റീവ് ആൻഡ് ഹോസ്‌പൈസ് കെയർ ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് 'സ്പന്ദനം-ഒരു കൂട്ടായ്മ' സഘടിപ്പിച്ചു. 2011 മുതൽ തുടക്കം കുറിച്ച സ്റ്റോമ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെ കൂട്ടായ്മയാണ് സ്പന്ദനം. കുടൽ, മൂത്രസഞ്ചി, മൂത്രനാളം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള കാൻസർ രോഗങ്ങളുടെ ചികിത്സയുടെ ഭാഗമായി അപൂർവ്വം ചില രോഗികളിൽ സ്റ്റോമ സർജറികൾ ആവശ്യമായി വരുന്നു. വൻകുടലിന്റെയോ, ചെറുകുടലിന്റെയോ  ചെറിയൊരു ഭാഗം വയറിനു പുറത്തു ത്വക്കിനു മുകളിലായി തുന്നിപിടിപ്പിക്കുകയും, ഇതിലൂടെ മലം, മൂത്രം എന്നിവ പുറം തള്ളുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ശസ്ത്രക്രിയയിലൂടെ നിർവഹിക്കുകയും ചെയ്യുന്നു. 

50ഓളം വരുന്ന രോഗികളും അവരുടെ കൂട്ടിരിപ്പുകാരും പരിപാടിയിൽ പങ്കെടുത്തു.
മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീശൻ ബി ഉദ്ഘാടനം ചെയ്തു. ഡോ. എം എസ് ബിജി, ഡോ. ആദർശ് ധർമരാജൻ, ഡോ.വിവേക് വിശ്വനാഥൻ, ഷീജ നെല്ലിക്ക, ശ്രേയ, നാരായണൻ പുതുക്കുടി, എം തുളസി എന്നിവർ സംസാരിച്ചു.

date