Skip to main content

വയനാടിനായി പായസ ചലഞ്ചിലൂടെ തുക കണ്ടെത്തി എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് തിരുനല്ലൂര്‍ ഗവ. എച്ച് എസ് എല്‍ പി സ്‌കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് പായസ ചലഞ്ചിലൂടെ സമാഹരിച്ച 20,000 രൂപ ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസിന് കൈമാറി. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ അധ്യാപക പ്രതിനിധികളായ പി ആര്‍ വിദ്യാകുമാരി, സിനിമോള്‍ ഫ്രാന്‍സിസിസ്, എസ് എം സി അംഗങ്ങളായ എസ്  സജീവ്, ഡി ബാബു, സ്‌കൂള്‍ ലീഡര്‍ മാസ്റ്റര്‍ ആദിനാഥ്, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.
(പി. ആര്‍./എ.എല്‍.പി./2144)

date