Skip to main content

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു

ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ മടിക്കൈ, ചെറുവത്തൂര്‍ പഞ്ചായത്തുകളില്‍ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് വിരല്‍ പതിപ്പിച്ച് നടത്താന്‍ സാധിക്കാത്തവര്‍ക്കായി ഐറിസ സ്‌കാനര്‍ ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. മടിക്കൈ ഗ്രാമപഞ്ചായത്തില്‍ ഒക്ടോബര്‍ 22ന് ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം 3.30 വരെ പഞ്ചായത്തിന് സമീപത്തെ കുടുംബശ്രീ ഹാളിലും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒക്ടോബര്‍ 22ന് ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം 3.30 വരെ ചെറുവത്തൂര്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തിലും മസ്റ്ററിംഗ് നടത്തും. മസ്റ്ററിങ് നടത്താത്തവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം നിര്‍ബന്ധമായും മസ്റ്ററിംഗ് നടത്തേണ്ടതാണെന്ന് ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

date