ഗവണ്‍മെന്റ് ഐ. ടി. ഐ ചെങ്ങന്നൂര്‍ കെട്ടിടം, ഹോസ്റ്റൽ, തൊഴിൽ മേള 24ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും
ഗവണ്‍മെന്റ് ഐ. ടി. ഐ യുടെ പുതിയതായി പണികഴിപ്പിച്ച കെട്ടിടം, ഹോസ്റ്റല്‍ , സംസ്ഥാനതല തൊഴില്‍ മേള എന്നിവയുടെ ഉദ്ഘാടനം 24 ന് രാവിലെ 11. 30ന് ഫിഷറീസ് സാംസ്‌ക്കാരിക യുവജനകാര്യ വകുപ്പു മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിക്കും. കൊടിക്കുന്നില്‍ സുരേഷ്. എം. പി. മുഖ്യ സാന്നിദ്ധ്യമാകും. ഡയറക്ടര്‍ ഓഫ് ട്രെയ്‌നിങ് സൂഫിയാന്‍ അഹമ്മദ് സ്വാഗതം പറയുന്ന ചടങ്ങിൽ ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. ശോഭ വര്‍ഗീസ് , വാര്‍ഡ് കൗണ്‍സിലര്‍ മനു കൃഷ്ണന്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ടി. വി. വിനോദ് , അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ട്രെയിനിങ് മിനി മാത്യു,
എം. എഫ്. സാംരാജ് , ഡോ. എസ്. സജീവന്‍ തുടങ്ങിയവർ സംസാരിക്കും. മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശപ്രകാരം കേരളാ സര്‍ക്കാരിന്റെ കിഫ്ബി ഫണ്ടില്‍ നിന്നും 20 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിച്ച അത്യാധുനിക സംവിധാനങ്ങളോട് കൂടിയ കെട്ടിടങ്ങളില്‍ സ്മാര്‍ട്ട് ക്ലാസ്സ്‌റൂമുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ഡ്രോയിംങ്ഹാള്‍, കോഫറന്‍സ് ഹാള്‍, പുതിയ ഹോസ്റ്റേല്‍ സമുച്ചയം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. (പി.ആര്‍./എ.എല്‍.പി./2151)
- Log in to post comments