മുടിക്കുന്ന് ഗവണ്‍മെന്റ് എല്‍. പി. സ്‌കൂള്‍ കാരയ്ക്കാട് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 24 ന് മന്ത്രി നിർവഹിക്കും
ആലപ്പുഴ: മുളക്കുഴ ഗ്രാമ പഞ്ചായത്തിലെ മുടിക്കുന്ന് ഗവണ്‍മെന്റ് എല്‍. പി. സ്‌കൂള്‍ കാരയ്ക്കാട് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 24 ന് രാവിലെ 10.30ന് ഫിഷറീസ് സാംസ്‌ക്കാരിക യുവജനകാര്യ വകുപ്പു മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതിയില്‍ വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിക്കും. കൊടിക്കുന്നില്‍ സുരേഷ്. എം. പി. മുഖ്യ സാന്നിദ്ധ്യമായിരിക്കും.
മുളക്കുഴ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന മുടിക്കുന്ന് ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളിന് മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം പൂര്‍ത്തീകരിച്ചിരിക്കുന്നത്. മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ സദാനന്ദന്‍ , ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം. സലീം ,കെ.എസ്.സി.എം.എം.സി ചെയർമാൻ എം. എച്. റഷീദ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആര്‍ രാധാബായി , ജില്ലാ പഞ്ചായത്ത് അംഗം ഹേമലത മോഹന്‍ , മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാമോഹന്‍,കെ. പി. പ്രദീപ് , വാർഡ് മ്മെമ്പർ പുഷ്പകുമാരി , അഡ്വ. വി. വേണു, റീന എച്ച് , പ്രധാന അധ്യാപിക എന്‍. ജി. ഷൈലജ എന്നിവര്‍ സംസാരിക്കും. (പി.ആര്‍./എ.എല്‍.പി./2152)
- Log in to post comments