Skip to main content

ജില്ലാതല പട്ടയമേള 25ന്

കാസർകോട് ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനവും പട്ടയ വിതരണവും ഒക്ടോബർ 25ന് രാവിലെ 9 30ന് കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് സംസ്ഥാന സർക്കാർ അതിവേഗം നീങ്ങുകയാണ് നവകേരള ലക്ഷ്യ സാക്ഷാത്കാരത്തിന് രൂപീകരിച്ച പട്ടയ മിഷനും പട്ടയ മിഷന്റെ ഭാഗമായ പട്ടയ അസംബ്ലികളും ഓരോ മണ്ഡലത്തിലെയും ഭൂരഹിതരെ കണ്ടെത്തി അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു വരുന്നു കൈവശ ഭൂമിക്കു മാത്രമല്ല എല്ലാ ഭൂരഹിതരെയും കണ്ടെത്തി ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതർ ഇല്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യം അകലെയല്ല. മൂന്നുവർഷംകൊണ്ട് ഒന്നരലക്ഷം പട്ടയം എന്ന ചരിത്ര നേട്ടത്തിന്റെ നിറവിലാണ് സംസ്ഥാന റവന്യൂ വകുപ്പ് . ഇതിൻറെ ഭാഗമായി കാസർകോട് ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനവും പട്ടയ വിതരണവും ഒക്ടോബർ 25ന് രാവിലെ 9 30ന് കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും . എൻ എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലയിലെ എംപി, എംഎൽഎമാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ,ത്രിതല പഞ്ചായത്ത് , നഗരസഭ പ്രതിനിധികൾ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും ജില്ലാ കളക്ടർ കെ ഇമ്പശേഖർ സ്വാഗതവും സബ് കളക്ടർ  പ്രതീക് ജയിൻ നന്ദിയും പറയും.

date