അറിയിപ്പുകൾ
സ്കൈ തൊഴിൽ മേള ഇന്ന് (ഒക്ടോ: 19 ന് )
വ്യവസായ മന്ത്രി പി രാജീവ് കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതി 'സ്കില്ലിംഗ് കളമശ്ശേരി യൂത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന തൊഴിൽ മേള ഒക്ടോ: 19 ശനിയാഴ്ച നടക്കും. കളമശ്ശേരി ഐ റ്റി ഐ കോളേജിൽ രാവിലെ 9 മണി മുതൽ നടക്കുന്ന തൊഴിൽ മേളയിൽ 50 ഓളം കമ്പനികൾ പങ്കെടുക്കും. സ്കൈയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് തൊഴിൽ മേളയാണിത്.
പ്ളസ് ടു, ഐ റ്റി ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്ക് മേളയിൽ പങ്കെടുക്കാം. 500 ലധികം തൊഴിവസരങ്ങളിലേക്ക് തൊഴിൽ മേളയിലൂടെ ഉദ്യോഗാർത്ഥികളെ കണ്ടെത്താനാണ് പരിപാടി തയ്യാറാക്കിയിട്ടുള്ളത്. കളമശ്ശേരി മണ്ഡലത്തിൽ താമസിക്കുന്നവർക്ക് മുൻഗണനയുണ്ടാകും. തൊഴിൽ മേളയിൽ പങ്കെടുക്കുന്ന പ്ലേസ്മെന്റ് കിട്ടാത്ത ഉദ്യോഗാർഥികൾക്ക് തുടർപരിശീലനം നൽകി അവരുടെ യോഗ്യത അനുസരിച്ചുള്ള തൊഴിൽ ലഭ്യമാക്കുന്നത് വരെ ഒപ്പം നിൽക്കുന്ന തുടർ പദ്ധതി ആയിട്ടാണ് സ്കൈ തൊഴിൽ മേള ആവിഷ്കരിച്ചിട്ടുള്ളത്.
കൊച്ചി സർവ്വകലാശാലയിൽ സ്ഥാപിക്കുന്ന സ്കിൽ ഡവലപ്മെൻ്റ് ഹബ്ബ്, നിർദ്ദിഷ്ട ജില്ലാ സ്കിൽ ഡവലപ്മെൻ്റ് സെൻ്റർ, തൊഴിൽ വകുപ്പിൻ്റെ കൗശൽ കേന്ദ്ര, വിവിധ കമ്പനികൾ എന്നിവ മുഖേന നൈപുണി പരിശീലനം ലഭ്യമാക്കുന്നതിന് സ്കൈയുടെ ഭാഗമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ടാക്സേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയിൽ മണ്ഡലത്തിലെ അഭ്യസ്തവിദ്യരായ 150 ഓളം പേർക്ക് തൊഴിൽ, ഇൻ്റേൺഷിപ്പ് അവസരം നേരത്തെ ഒരുക്കിയിരുന്നു.
മണ്ഡലത്തിൽ യോഗ്യതയുള്ള മുഴുവൻ പേർക്കും നൈപുണി പരിശീലനത്തിലൂടെ തൊഴിൽ ലഭ്യത ഉറപ്പുവരുത്താനാണ് സ്കിൽ ഹബ് പദ്ധതിയിലൂടെ ശ്രമിക്കുന്നതെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.
എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി
കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. ഒക്ടോബർ 21, തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും സന്ദർശകർക്കും ഇവിടെ താരതമ്യേന കുറഞ്ഞ ചെലവിൽ ഗസ്റ്റ് റൂമുകൾ ലഭ്യമാക്കാവുന്നതാണ്. 6, 12, 24 മണിക്കൂർ പാക്കേജുകളിൽ റൂമുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഇതോടൊപ്പം കോ-വർക്കിങ് സ്പേസ്, ബോർഡ് റൂമുകൾ, കോൺഫറൻസ് ഹാളുകൾ, ജിം, സ്പാ എന്നിവയും സജ്ജമായിട്ടുണ്ട്. റെസ്റ്റോറന്റും കഫേ ലോഞ്ചും രണ്ടാം ഘട്ടത്തിൽ പ്രവർത്തനം തുടങ്ങും. 0484 ലോഞ്ചിന്റെ തൊട്ടടുത്തായി തന്നെ വൈവിധ്യമാർന്ന വിഭവങ്ങൾ ലഭ്യമാകുന്ന ഫൂഡ് കോർട്ടിന്റെ സൗകര്യങ്ങളും യാത്രക്കാർക്ക് ഉപയുക്തമാക്കാം.
0484 എയ്റോ ലോഞ്ചിന്റെ സൗകര്യങ്ങൾ 0484-3053484, +91 - 7306432642, 7306432643 എന്നീ നമ്പറുകളിലും 0484reservation@ciasl.in എന്ന ഇ-മെയിൽ വഴിയും ബുക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് www.0484aerolounge.com സന്ദർശിക്കുക.
എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി യിൽ വൈദ്യുതി നിയന്ത്രണം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ 750 KW ന്റെ പുതിയ ജനറേറ്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 2024 ഒക്ടോബർ 20 ഞായറാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 11 വരെ ഭാഗികമായി കെ.എസ്.ഇ.ബി സപ്ലൈ ഓഫ് ആക്കും. പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പുതിയ ജനറേറ്റർ സ്ഥാപിക്കുന്നത്. കെ.എസ്.ഇ.ബി സപ്ലൈ ഓഫ് ചെയ്യുമ്പോൾ മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കുവാൻ ഒന്നാം ബാക്കപ്പ് ആയും രണ്ടാം ബാക്കപ്പായും താത്കാലിക ജനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്.
ഈ ജോലിയുടെ സമയപരിധിയിൽ എല്ലാ വകുപ്പ് മേധാവികളും ഹാജരായിരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട് .
ജില്ലാ മെഡിക്കൽ ഓഫീസർ , പോലീസ് , ഫയർ ഫോഴ്സ് , 108 ആംബുലൻസ് സേവനങ്ങൾക്കും ജോലിയെ സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ട്രയൽ റൺ 2024 ഒക്ടോബർ 19 ശനിയാഴ്ച ഉച്ചക്ക് ശേഷം 3 ന് നടത്തും. ട്രയൽ റണ്ണിന്റെ സമയത്തും അറ്റകുറ്റപ്പണി നടക്കുന്ന ഞായറാഴ്ച (20) രാവിലെ 7 മുതൽ ഉച്ചക്ക് 11 വരെയും വളരെ അത്യാവശ്യഘട്ടങ്ങളിൽ മാത്രം മെഡിക്കൽ കോളേജിന്റെ സേവനം ഉപയോഗപ്പെടുത്തുവാൻ സമീപത്തെ ആശുപത്രികളോടും, ആരോഗ്യ പ്രവർത്തകരോടും, പൊതുജനങ്ങളോടും അഭ്യർത്ഥിക്കുന്നു.
വനിതാ കമ്മീഷന് അദാലത്ത് 21ന് എറണാകുളത്ത്
കേരള വനിതാ കമ്മീഷന് സംഘടിപ്പിക്കുന്ന എറണാകുളം ജില്ലാ അദാലത്ത് ഒക്ടോബര്‍ 21ന് എറണാകുളം ഗവ. ഗസ്റ്റ്ഹൗസ് ഹാളില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും. എറണാകുളം നോര്‍ത്ത് പരമാര റോഡിലുള്ള കോര്പറേഷന് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കമ്മീഷന് മധ്യമേഖലാ ഓഫീസിലും പരാതി നല്‍കാവുന്നതാണ്. ഫോണ്‍: 0484-2926019, ഇമെയില്‍: kwcekm@gmail.com
ജേണലിസം പഠനം- കെല്‍ട്രോണില്‍ സ്പോട്ട് അഡ്മിഷന്
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസത്തിലേക്ക് ഫീസ് ഇളവോടു കൂടിയുള്ള സ്പോട്ട് അഡ്മിഷന് കോഴിക്കോട് കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഒക്ടോബര്‍ 21 ന് നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. നിര്‍ദ്ദേശിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളുമായി വിദ്യാര്‍ഥികള്‍ രാവിലെ 10 ന് കോഴിക്കോട് കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ എത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് പത്രം, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ടിതമായ ജേണലിസം, വാര്‍ത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രാഫീ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും. ഇന്റേണ്‍ഷിപ്പ്, മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്മെന്റ് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.
ഫോണ്‍: 9544958182.
ഇന്റര്‍വ്യൂ
ജില്ല നാഷണല്‍ ആയുഷ് മിഷന് മുഖേന ഭാരതീയ ചികിത്സാ വകുപ്പിലേക്കും ഹോമിയോപ്പതി വകുപ്പിലേക്കുമായി വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു.
തെറാപ്പിസ്റ്റ് (പുരുഷന്) രണ്ട് ഒഴിവ്. തെറാപ്പിസ്റ്റ്- (സ്ത്രീ) നാല് ഒഴിവ്.
യോഗ്യത കേരള സര്‍ക്കാര്‍ നടത്തുന്ന ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് (ഡിഎംഇ) പാസായിരിക്കണം.പ്രായം 40 വയസ് കവിയരുത്. ഇന്റര്‍വ്യൂ ഒക്ടോബര്‍ 24ന് രാവിലെ 9.30 ന്.
ലാബ് ടെക്നീഷ്യന്, ഒരു ഒഴിവ്.
യോഗ്യത- ഗവണ്മെറ്റ് അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുളള ബി എസ് സി എംഎല്‍ടി/ഡിഎംഎല്‍ടി കോഴ്സ് പാസായിരിക്കണം. പ്രായം 40 വയസ ് കവിയരുത്. ഇന്റര്‍വ്യൂ ഒക്ടോബര്‍ 24-ന് ഉച്ചയ്ക്ക് 12.30 ന്.
ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും, കോപ്പിയും സഹിതം എറണാകുളം നാഷണല്‍ ആയുഷ് മിഷന് ഓഫീസില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഹാജരാകണം.
ഫോണ്‍ 0484-2919133.
അസാപ് കേരളയില്‍ ട്രെയിനര്‍: ബി.ടെക് ബിരുദധാരികള്‍ക്ക് അവസരം
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള ആരംഭിക്കുന്ന ഇലക്ട്രിക്ക് വെഹിക്കിള്‍, പവര്‍ ഇലക്ട്രോണിക്സ് മേഖലകളിലെ കോഴ്സുകളില്‍ ട്രെയിനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ വിഷയങ്ങളില്‍ ബി. ടെക്ക് ബിരുദവും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തന പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 22.കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും https://asapkerala.gov.in/job/trainer-in-electric-vehicle-and-power-electronics-allied-programmes/ എന്ന ലിങ്കിലോ, 9495999620 എന്ന നമ്പറിലോ ബന്ധപ്പെടുക.
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കോതമംഗലം (അഡീഷണല്‍) ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസിലെ ഉപയോഗത്തിനായി 2024-25 സാമ്പത്തിക വര്‍ഷം വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടു വരെ.
ഫോണ്‍ - 0485-2828161, 9447830178
സ്വയം തൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കുന്ന വിവിധ തൊഴില്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 18- 65 നും മദ്ധ്യേ. 10 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കുന്ന വിവിധ പദ്ധതികളിന്മേല് നിയമപ്രകാരമുള്ള സബ്സിഡി ലഭിക്കും. അപേക്ഷ ഫോമുകള്‍ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും, www.employment.kerala.gov.in വഴി ഓണ്‍ലൈനായും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30.
ഫോണ്‍ 0484 - 2422458.
കരാര്‍ നിയമനം
ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്) തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ്.ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിഇ/ബി-ടെക്/ബി.എസ്.സി യോഗ്യതയുള്ള 45 വയസില്‍ താഴെ പ്രായമുള്ളതും (ഇളവുകള്‍ അനുവദനീയം) ബോട്ട്/ഷിപ്പ്/ഷിപ്പ് യാര്‍ഡ് ഫീല്‍ഡില്‍ മൂന്ന് വര്‍ഷത്തെ ഓപ്പറേഷന് ആന്റ് മെയിന്‍ന്റനന്‍സ് പ്രവൃത്തി പരിചയമുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബര്‍ 28 ന് മുമ്പായി നേരിട്ട് ഹാജരാകണം..
ടെന്‍ഡര്‍ ക്ഷണിച്ചു
പാലക്കാട് ജില്ലയിലെ കൂനത്തറ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരംഭിക്കുന്ന സ്കില്‍ ഡെവലപ്പ്മെന്റ് സെന്ററിലെ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വ്വീസ് ടെക്നീഷ്യന് കോഴ്സിലേക്ക് ഇലക്ട്രിക് സ്കൂട്ടറും അനുബന്ധ ലാബ് ഉപകരണങ്ങളും വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 28 ഉച്ചയ്ക്ക് ഒന്നു വരെ.
ഫോണ്‍ -9447363427, 7012666651.
കരാര്‍ നിയമനം
ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫ്ളീറ്റ് മാനേജര്‍ (മെയിന്‍ന്റനന്‍സ്) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ് .മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്സ് നേവല്‍ ആര്‍ക്കിടെക്ചര്‍ എഞ്ചിനീയറിംഗ് /ഡിഗ്രി/ഡിപ്ലോമയും എംഇഒ ക്ലാസ് /മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് (എഫ് ജി) യോഗ്യതയുമുള്ള 45 വയസില്‍ താഴെ പ്രായമുള്ളതും (ഇളവുകള്‍ അനുവദനീയം), ബോട്ട്/ഷിപ്പ്/ഷിപ്പ് യാര്‍ഡ് ഫീല്‍ഡില്‍ 12 വര്‍ഷത്തെ ഓപ്പറേഷന് ആന്റ് മെയിന്‍ന്റനന്‍സ് പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബര്‍ 28 ന് മുമ്പായി ഹാജരാകണം.
ഇന്‍സ്ട്രക്ടര്‍ താത്കാലിക ഒഴിവ്
വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്.) സ്ഥാപനത്തില്‍ ഇന്‍സ്ട്രക്ടര്‍മാരുടെ താത്കാലിക ഒഴിവ്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 25 ന് രാവിലെ 11-ന് കളമശ്ശേരി സര്‍ക്കാര്‍ ഐ.ടി.ഐ. ക്യാമ്പസില്‍ പ്രവര്‍ത്തിച്ചു വരുന്ന എ.വി.ടി.എസില്‍ പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.
മറൈന്‍ ഡീസല്‍ മെയിന്‍ന്റനന്‍സ് മെക്കാനിക്ക് ഒരു ഒഴിവ്
വിഭാഗം -ഈഴവ, ബില്ലവ, തീയ്യ.
യോഗ്യത- മെക്കാനിക്ക് ഡീസല്‍/ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ എന്‍ സി വി ടി സര്‍ട്ടിഫിക്കറ്റും ഏഴ് വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ എന്‍ എ സി സര്‍ട്ടിഫിക്കറ്റും ആറ് വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്ക്/ ഓട്ടോമോബൈല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും അഞ്ച് വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്ക്/ ഓട്ടോമോബൈല്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും പ്രസ്തുത മേഖലയില്‍ രണ്ട് വര്‍ഷം വരെ പ്രവര്‍ത്തന പരിചയവും.
അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് ഒരു ഒഴിവ്
വിഭാഗം- ലത്തീന്‍ കാത്തലിക്.
യോഗ്യത- അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് ട്രേഡില്‍ എന്‍ സി വി ടി സര്‍ട്ടിഫിക്കറ്റും എഴ് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് ട്രേഡില്‍ എന്‍ സി വി ടി സര്‍ട്ടിഫിക്കറ്റും ആറ് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ ഡിപ്ലോമയും അഞ്ച് വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിഗ്രിയും രണ്ട് വര്‍ഷം പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത.
ഫോണ്‍ നമ്പര്‍- 8089789828, 0484-2557275.
പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് (ഫീമെയില്‍) താത്കാലിക നിയമനം
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് (ഫീമെയില്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ജോലി ചെയ്യുവാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത ഡിഎഎംഇ അംഗീകരിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്. നിയമന കാലാവധി 179 ദിവസം. അപേക്ഷകര്‍ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ സഹിതം ഒക്ടോബര്‍ 25 ന് രാവിലെ 11 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തന സമയത്ത് (രാവിലെ 10-15 മുതല്‍ വൈകിട്ട് 05-15 വരെ ) നേരിട്ട് അറിയാം.
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ (രണ്ട് യൂണിറ്റുകള്‍ വീതം) പ്രവൃത്തിയുടെ നിര്‍വ്വഹണത്തിനായി 2024-25 സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് വരെ ട്രിപ്പ് നടത്തുന്നതിനായി നിബന്ധനകള്‍ അനുസരിച്ചുള്ള ഏഴ് പാസഞ്ചര്‍ സീറ്റ് വണ്ടികളുടെ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 23- ന് രാവിലെ 11 വരെ.
ഫോണ്‍ 0484 2365933
അങ്കണവാടി വര്‍ക്കര്‍ അപേക്ഷ ക്ഷണിച്ചു
വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളില്‍ ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാരുടെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചൂര്‍ണ്ണിക്കര പഞ്ചായത്തില്‍ സ്ഥിര താമസക്കാരാകണം .2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷകര്‍ എസ്.എസ്.എല്‍.സി.യോ, തത്തുല്ല്യ പരീക്ഷയോ പാസായിരിക്കണം. പുരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചു വരെ തോട്ടക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ആലുവ മുനിസിപ്പല്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
ഫോണ്‍- 9387162707, 7012603724, 9747474068.
കുടുംബശ്രീയിൽ അക്കൗണ്ടൻ്റ് ഒഴിവ്
ജില്ലയിലെ വിവിധ കുടുംബശ്രീ സി ഡി എസു കളിൽ അക്കൗണ്ടൻ്റായി കരാർ നിയമനം.
അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന നൽകും.
യോഗ്യത-
അപേക്ഷ സമർപ്പിക്കുന്ന ജില്ലയിൽ താമസിക്കുന്ന വ്യക്തിയായിരിക്കണം. എന്നാൽ നിലവിൽ മറ്റു ജില്ലകളിൽ സി.ഡി.എസ്സ് അക്കൗണ്ടൻറായി സേവനമനുഷ്ഠിക്കുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.
ടാലി,ബി.കോം, കംപ്യൂട്ടർ പരിജ്ഞാനവും.അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
പ്രായം 20 നും 35 നും മദ്ധ്യേ. നിലവിൽ കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടൻറായി പ്രവർത്തിച്ചവർക്ക് 45 വയസ്സ് വരെ അപേക്ഷിക്കാവുന്നതാണ്.
25 നു മുമ്പായി അപേക്ഷ നൽകണം.
ഫോൺ -0484 2959595
- Log in to post comments