അറിയിപ്പുകൾ
ജില്ലാ സായുധസേന
പതാകദിനം; മീറ്റിംഗ് 6-ന്
ജില്ലാ സൈനിക ബോര്‍ഡിന്റെയും ജില്ലാ സായുധസേന പതാകദിന ഫണ്ട് കമ്മിറ്റിയുടെയും വാര്‍ഷിക മീറ്റിംഗ് നവംബര്‍ ആറിന് രാവിലെ 11-ന് കാക്കനാട് കളക്ടറേറ്റിലെ ഒന്നാം നിലയിലുളള സ്പാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
റവന്യൂ ജില്ലാ കലോത്സവം
വിധികര്‍ത്താകളെ ക്ഷണിച്ചു.
2024-25 വര്‍ഷത്തെ റവന്യൂ ജില്ലാ കലോത്സവത്തിന് എല്ലാ മത്സര ഇനങ്ങള്‍ക്കും വിധികര്‍ത്താക്കളെ ക്ഷണിച്ചു. കേരള സ്‌ക്കൂള്‍ കലോത്സവ മാന്വല്‍ നിഷ്‌കര്‍ച്ചിട്ടുള്ള യോഗ്യതകള്‍ ഉള്ള വിധികര്‍ത്താക്കള്‍ നാമനിര്‍ദേശപത്രിക ബയോഡാറ്റ , കലോത്സവ മാന്വല്‍ അനുബന്ധം നാല് പ്രകാരം സത്യപ്രസ്താവന, യോഗ്യത തെളിയിക്കുന്ന രേഖകള്‍, മുമ്പ് ജില്ല/സംസ്ഥാന തല കലോത്സവത്തിന് വിധികര്‍ത്താവ് ആയതിനുള്ള രേഖകള്‍, ഫോണ്‍ നമ്പര്‍ എന്നിവ പിഡിഎഫ് ഫോര്‍മാറ്റില്‍, നവംബര്‍ 10-ന് വൈകിട്ട് മൂന്നിനു മുമ്പായി meladde2024@gmail.com എന്ന ഇ-മെയില്‍ ഐഡിയില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയയ്‌ക്കേണ്ടതാണ്. രജിസ്‌ട്രേഡ് കത്തായി ലഭിക്കുന്ന പ്രോപ്പോസലുകള്‍ പരിഗണിക്കുന്നതല്ല. നാമനിര്‍ദേശം ലഭിച്ചവരില്‍ നിന്നും സൂക്ഷ്മ പരിശോധനക്കു ശേഷം അനുയോജ്യമായവരെ കാര്യാലയത്തില്‍ നിന്നും തെരഞ്ഞെടുക്കും. വിശദവിവരങ്ങള്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ നോട്ടീസ് ബോര്‍ഡില്‍ ലഭ്യമാണ്.
സംസ്ഥാന കായികമേള: ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
നവംബര്‍ നാലു മുതല്‍ 11 വരെ ജില്ലയിലെ വിവിധ വേദികളിലായി നടക്കുന്ന സംസ്ഥാന കായികമേള കൊച്ചി '24 നു, സ്റ്റേജ് , പന്തല്‍ ലൈറ്റ് ആന്റ് സൗണ്ട് ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള ഇ - ടെന്‍ഡര്‍ സര്‍ക്കാരിന്റെ ഇ- ടെന്‍ഡര്‍ സൈറ്റില്‍ ക്ഷണിച്ചു. ഒക്ടോബര്‍ 17 ന് വൈകിട്ട് അഞ്ചു മുതല്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ടെന്‍ഡര്‍ ഐഡി സ്റ്റേജ് ആന്റ് പന്തല്‍ : 2024_DPI_697213_1 ടെന്‍ഡര്‍ ഐഡി. ലൈറ്റ് ആന്റ് സൗണ്ട് : 2024_DPI_697384_1.
യുജിസി നെറ്റ് കോച്ചിംഗ്
ഐഎച്ച്ആര്‍ഡിയുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ യുജിസി നെറ്റ് ജനറല്‍ പേപ്പര്‍ (പേപ്പര്‍ 1 ) കോച്ചിംഗ് ഉടന്‍ ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9446748043 8547005029.
സ്‌പോട്ട് അഡ്മിഷന്‍ തുടരുന്നു
കളമശ്ശരി ഗവ. വനിത ഐടിഐയില്‍ റെഗുലര്‍ കോഴ്‌സുകളില്‍ ഇലക്ട്രോണിക്‌സ്, ആര്‍ക്കിടെക്ച്ചര്‍, സ്റ്റെനോഗ്രാഫര്‍ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ തുടരുന്നു. താത്പര്യമുളളവര്‍ക്ക് ഒക്ടോബര്‍ 30ന് മൂന്നു മണിക്കുള്ളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരായി അഡ്മിഷന്‍ എടുക്കാം. ഫോണ്‍: 0484 2544750, 8590905440.
ആയൂര്‍വേദ കോളേജ് ആശുപത്രിയില്‍
യൂറിസീമിയക്കുള്ള സൗജന്യ ചികിത്സ
തെറ്റായ ജീവിതശൈലിയും ആഹാരരീതിയും മൂലമുണ്ടാകുന്ന ഹൈപ്പര്‍യൂറിസീമിയയ്ക്കുള്ള ഫലപ്രദമായ സൗജന്യ ചികിത്സ ഗവേഷണാടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ ഗവ: ആയൂര്‍വേദ കോളേജ് ആശുപത്രിയിലെ ആയൂര്‍വേദ രസശാസ്ത്ര ഭൈഷജ്യ കല്പന വിഭാഗത്തിന്റെ ഒപി യില്‍ എല്ലാ തിങ്കളാഴ്ചകളിലും ലഭ്യമാണ്. പ്രായം 18 നും 70 നും മദ്ധ്യേ ആയിരിക്കണം. ഒപി സമയം തിങ്കള്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍: 9400829878/9702659349.
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കിഴിലുള്ള കോതമംഗലം (അഡിഷണല്‍) ഐസിഡിഎസ് പ്രൊജക്റ്റ് ഓഫീസിലെ ഉപയോഗത്തിനായി 2024-25 സാമ്പത്തിക വര്‍ഷം വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികളില്‍ നിന്ന് മുദ്രവച്ച ടെ9ഡറുകള്‍ ക്ഷണിച്ചു. ടെ9ഡര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയില്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കോതമംഗലം (അഡിഷണല്‍) ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. (ഫോണ്‍ - 0485-2828161, 9447830178). ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി : നവംബര്‍ ഒന്ന് ഉച്ചയ്ക്ക് രണ്ടുവരെ
- Log in to post comments