Skip to main content

അറിയിപ്പുകൾ

ജനറൽ ഡ്യൂട്ടി അസ്സിസ്റ്റന്റ്

 

സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭാസ വകുപ്പിന് കീഴിലുള്ള പെരുമ്പാവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ
ജനറൽ ഡ്യൂട്ടി അസ്സിസ്റ്റന്റ് (അഡ്വാൻസ്ഡ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 
Course Duration : 900 hrs
Eligibility : SSLC with 2 year experience & plus two
Age: 18 
താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ നിങ്ങളുടെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക : https://csp.asapkerala.gov.in/courses/general-duty-assistant-advanced
 സീറ്റ് പരിമിതം വിശദവിവരങ്ങൾക്കായി ബന്ധപെടുക  : 9605517386

 

റീ-ടെൻഡർ  ക്ഷണിച്ചു

ഐസിഡിഎസ് കൊച്ചി അർബൻ-3 (വൈറ്റില) ഓഫീസി൯്റെ ആവശ്യത്തിലേക്ക് 2024-2025 സാമ്പത്തിക വർഷം വാഹനം വാടകയ്ക്ക് നൽകുന്നതിന്  വാഹന ഉടമകളിൽ നിന്നും  ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ ലഭിക്കേണ്ട അവസാന തീയതി  ഒക്ടോബർ 15 ഉച്ചകഴിഞ്ഞ് ഒന്നു വരെ.  കൂടുതൽ വിവരങ്ങൾക്ക് മരട് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള ഐ.സി.ഡി.എസ് കൊച്ചി അർബൻ-3 (വൈറ്റില) ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0484-2706695.

അനന്യം പദ്ധതി: ട്രാൻസ്ജെൻഡർ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

ട്രാൻസ്ജെൻഡർ വ്യക്തികളുടെ കലാപരമായ അഭിരുചി, സർഗ്ഗാത്മക പ്രായോഗിക ശേഷി എന്നിവ വിലയിരുത്തി അവർക്ക് ആവശ്യമായ പരിശീലനവും പിന്തുണയും നൽകി സംസ്ഥാനത്ത്  കലാ ടിം രൂപീകരിക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകി ഉത്തരവ് ആയിട്ടുണ്ട്. സാമൂഹികമായും സാമ്പത്തികമായും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അനന്യം എന്ന പേരിലാണ് സാമൂഹ്യ നീതി വകുപ്പ്  പദ്ധതി നടപ്പിലാക്കുന്നത്. ട്രാൻസ്ജെൻഡർ വ്യക്തികളുടെ അഭിരുചി മേഖല തിരിച്ചറിഞ്ഞ് ആവശ്യമായ പരിശീലനം നൽകി സർക്കാർ/പ്രാദേശിക സർക്കാർ നടത്തുന്ന വിവിധ പരിപാടികളിൽ  കലാടീമിന് കലാപ്രകടനത്തിനുള്ള അവസരം ഒരുക്കുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. നൃത്തം, സംഗീതം, അഭിനയം, ഉപകരണ സംഗീതം, നാടോടി കലകൾ, ആദിവാസി നൃത്തരൂപങ്ങൾ എന്നിവയിൽ പ്രാവീണ്യവും. വൈദഗ്‌ധ്യവുമുള്ള ട്രാൻസ്ജെൻഡർ വ്യക്തികൾക്ക്  കലാടീമിന്റെ ഭാഗമാകാൻ അവസരം ഒരുക്കുകയാണ് സാമൂഹ്യനീതി വകുപ്പ്. അനന്യം പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന കലാടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്ന യോഗ്യരായ ട്രാൻസ്ജെൻഡർ വ്യക്തികൾ ഒക്ടോബർ ഏഴിന് വൈകുന്നേരം 5.00 ന് മുമ്പായി ഗൂഗിൾ ഫോമിൽ അപേക്ഷ സമർപ്പിക്കണം. ലഭ്യമാകുന്ന അപേക്ഷകൾ വിലയിരുത്തി പ്രാഥമിക തെരഞ്ഞെടുപ്പ് നടത്തിയതിനു ശേഷം, യോഗ്യരായ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മേഖല തലങ്ങളിൽ ഓഡിഷൻ നടത്തുന്നു. ഇപ്രകാരം ഓഡിഷനിലൂടെ അന്തിമ തെരഞ്ഞെടുപ്പ് നടത്തി  ടീമിന് പരിശീലനം നൽകുന്നതാണ്. ഗൂഗിൾ ഫോം ലിങ്കിനും. കൂടുതൽ വിവരങ്ങൾക്കും www.swdkerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

മുനമ്പം ഫിഷിങ് ഹാർബറിൽ ഷെഡ്, മുറി ലേലം 

മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്‌മെൻ്റ് സൊസൈറ്റിയുടെ മുനമ്പത്തുള്ള മത്സ്യക്കച്ചവടക്കാരുടെ ക്രെയ്റ്റ് സൂക്ഷിക്കുന്നതിനുള്ള ഷെഡുകൾ നാലാം നമ്പർ മുറി ഒക്ടോബർ 15 മുതൽ 2025 ഒക്ടോബർ 14 വരെ വാടകയ്ക്ക് നൽകുന്നതിന്  ക്വട്ടേഷനുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ 0484 2397370.

 മുനമ്പം ഫിഷിംഗ് ഹാർബറിലെ ഷോപ്പിംഗ് കോംപ്ലക്‌സിന് കിഴക്കു ഭാഗത്തുള്ള മിനറൽ വാട്ടർ സൂക്ഷിക്കുന്ന  ഒരു മുറി (റൂം നമ്പർ- 1) ഒക്ടോബർ 15 മുതൽ 2025 ഒക്ടോബർ 14 വരെ പ്രസ്‌തുത ആവശ്യത്തിന് വാടകയ്ക്ക് നൽകുന്നതിന്  ക്വട്ടേഷനുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ:- 0484 2397370.

വിവിധ വകുപ്പുകളുടെ ഏകോപന യോഗം

ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ പ്രോഗ്രാമുകളായ വിവ ക്യാമ്പയിൻ, ദേശീയ വിരവിമുക്ത ദിനം, യുഡുഐഡി, ശൈലി 20, പകർച്ചവ്യാധി നിയന്ത്രണ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയുടെ അവലോകനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപന യോഗം ഒക്ടോബർ ഏഴിന് കളക്ടറേറ്റ് സ്പാർക്ക് കോൺഫറ൯സ് ഹാളിൽ  ഉച്ചകഴിഞ്ഞ്  3.30 ന് ചേരും.

 

ലാബ് ടെക്നീഷ്യ൯ താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്റ്റ് പദ്ധതിയുടെ കീഴിൽ ലാബ് ടെക്നീഷ്യ൯  തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (550/- രൂപ) താത്കാലിക നിയമനം നടത്തുന്നു. പ്രായ പരിധി 21-42. യോഗ്യത ബിഎസ്സി എംഎൽടി അല്ലെങ്കിൽ ഡിഎംഎൽ ടി (ഡിഎംഇ അംഗീകാരമുളള) ആറുമാസത്തേ ക്കു (179 ദിവസം) ദിവസ വേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം  ഒക്ടോബർ 15 (ചൊവ്വ) എറണാകുളം മെഡിക്കൽ കോളേജ് സി സി എം ഹാളിൽ രാവിലെ 11- ന് വാക്-ഇ൯-ഇ൯്റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10:30 മുതൽ 11:00 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന.

റേഡിയോഗ്രാഫർ താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്സ് പദ്ധതിയുടെ കീഴിൽ റേഡിയോഗ്രാഫർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (550/- രൂപ) താത്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 21-42. യോഗ്യത ഗവണ്മെന്റ് / ഗവഃ അംഗീകൃത മെഡിക്കൽ കോളേജിൽ നിന്നും ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി കോഴ്സ‌് പാസായിരിക്കണം.  ആറുമാസത്തേക്ക്  (179 ദിവസം) ദിവസ വേതനാടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഒക്ടോബർ 16-ന് (ബുധൻ) എറണാകുളം മെഡിക്കൽ കോളേജ് സി സി എം ഹാളിൽ രാവിലെ 11 ന്  വാക്-ഇ൯-ഇ൯്റർവ്യൂവി ൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10:30 മുതൽ 11:00 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന.

date