അറിയിപ്പുകൾ 2
സെമിനാര്‍ സംഘടിപ്പിക്കും
ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കോതമംഗലം താലൂക്കില്‍ താമസിക്കുന്ന വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി ഒക്ടോബര്‍ 13-ന് വൈകുന്നേരം നാല് മുതല്‍ അഞ്ച് വരെ കോതമംഗലം മലയിന്‍കീഴില്‍ ഉളള വിമുക്തഭട ഭവനില്‍ വിമുക്തഭട സെമിനാര്‍ സംഘടിപ്പിക്കുന്നു.വിവിധ സൈനിക ക്ഷേമ, പുനരധിവാസ, പദ്ധതികളെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സംശയനിവാരണത്തിനും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ :0484-2422239
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു
അങ്കമാലി ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലുള്ള അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഉണ്ടായിട്ടുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായിട്ടുള്ളവരും 46 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് അപേക്ഷിക്കാം.അപേക്ഷകര്‍ അയ്യമ്പുഴ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും മതിയായ ശാരീരികശേഷിയുള്ളവരും ആയിരിക്കണം. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് നിയമാനുസൃത വയസിളവിന് അര്‍ഹതയുണ്ട്. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 10-ാം ക്ലാസ് പാസായിരിക്കണം, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 10-ാം ക്ലാസ് പാസാകുവാന്‍ പാടില്ലാത്തതും എഴുതുവാനും വായിക്കുവാനും അറിയുന്നവരും ആയിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 19 ന് വൈകീട്ട് അഞ്ച് വരെ അങ്കമാലി ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി ഐസിഡിഎസ് പ്രൊജക്ട് ഓഫീസ്, അയ്യമ്പുഴ ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി
സ്‌ക്കൂള്‍ കുട്ടികള്‍ക്കായി ക്വിസ് മത്സരം
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ കുട്ടികള്‍ക്കായി ഗാന്ധി ജയന്തി വാരത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുന്നു. ജില്ലാതല മത്സരം ഒക്ടോബര്‍ 16 ന് രാവിലെ 10 ന് ഖാദി ബോര്‍ഡിന്റെ എറണാകുളം ജില്ലാ ആഫീസില്‍ നടത്തും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും, അംഗീകൃത എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐ എസ് സി സിലബസ് സ്‌കൂളുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഒരു സ്‌കൂളില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികളടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്യ സമരവും എന്നതാണ് മത്സര വിഷയം. മത്സരം പൂര്‍ണമായും മലയാള ഭാഷയിലായിരിക്കും. ജില്ലാതല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമിന് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നടത്തുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതല മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ/ഹെഡ്മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ് സഹിതം കലൂരിലുളള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ ഒക്ടോബര്‍ 14-ന് വൈകിട്ട് അഞ്ചിനു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. അന്നേ ദിവസം ക്വിസ് മത്സരത്തിനു ശേഷം പ്രമുഖ ഗാന്ധിയന്‍മാരെയും, വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച്
ഗാന്ധിയുടെ ഇന്ത്യ വിഷയത്തില്‍ സെമിനാറും നടത്തുന്നു.
ഫോണ്‍ 0484-4869083,94970 08937, 9947082277.
ഇമെയില്‍ :poekm@kkvib.org
- Log in to post comments