Skip to main content

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു 

വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളില്‍  ഭാവിയില്‍ ഉണ്ടായേക്കാവുന്ന അങ്കണവാടി ഹെല്‍പ്പര്‍മാരുടെ  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 46 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് അപേക്ഷിക്കാം.ആലുവ മുനിസിപ്പാലിറ്റിയില്‍ സ്ഥിര താമസക്കാരാകണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷകര്‍ എസ്.എസ്.എല്‍.സി.യോ, തത്തുല്ല്യ പരീക്ഷയോ പാസായിരിക്കുവാന്‍ പാടില്ലാത്തതും എഴുത്തും വായനയും അറിഞ്ഞിരിക്കുകയും വേണം. എന്നാല്‍ എസ്.എസ്. എല്‍.സി പാസാകാത്തവരുടെ അഭാവത്തില്‍ എസ്.എസ്.എല്‍.സി പാസായവരേയും പരിഗണിക്കും. പുരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 30 ന് വൈകിട്ട് അഞ്ച് വരെ തോട്ടക്കാട്ട്കരയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ്, ആലുവ മുനിസിപ്പല്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
ഫോണ്‍ :7012603724 9387162707. 

ക്വട്ടേഷന്‍ ക്ഷണിച്ചു

എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫീഡിംഗ് ക്യാബിന്‍ ചെയ്യുന്നതിന് ബന്ധപ്പെട്ട കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മെറ്റിറിയല്‍സും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജും ലേബറും അടക്കം ആകെ തുകയില്‍ തയ്യാറാക്കിയ ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 23-ന്  ഉച്ചയ്ക്ക് രണ്ടിനകം എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രി സ്ഥാപന മേധാവി മുമ്പാകെ ലഭ്യമാക്കണം.   
ഫോണ്‍: 0484 2365933.  

ടെക്സ്റ്റൈല്‍ മേഖലയിലെ സ്ത്രീത്തൊഴിലാളികളുടെ പബ്ലിക് ഹിയറിംഗ് 17 ന് 

കേരള വനിതാ കമ്മിഷന്റെ നേത്യത്വത്തില്‍   ടെക്സ്റ്റൈല്‍ മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ക്കായി പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. 
ഒക്ടോബര്‍ 17 ന് ചിറ്റൂര്‍ റോഡിലെ വൈ.എം.സി.എ ഹാളില്‍ രാവിലെ 10.30 ന് നടക്കുന്ന പബ്ലിക് ഹിയറിംഗ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. വനിത കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ അധ്യക്ഷയായിരിക്കും. കമ്മീഷന്‍ അംഗങ്ങളായ എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ലോ ഓഫീസര്‍ കെ. ചന്ദ്രശോഭ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, പ്രോഗ്രാം ഓഫീസര്‍ എന്‍. ദിവ്യ, എറണാകുളം ഡി.എല്‍.ഒ. എന്‍ഫോഴ്സ്മെന്റ് പി.ജി. വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. കേരളത്തിലെ ടെക്സ്റ്റൈല്‍ മേഖലയിന്‍ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങളാണ് പബ്ലിക് ഹിയറിംഗില്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിന്റ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.

ഡ്രൈവര്‍ ഗ്രേഡ് രണ്ട് പ്രായോഗിക പരീക്ഷ

എന്‍സിസി/സൈനിക് വെല്‍ഫയര്‍ വകുപ്പില്‍ ഡ്രൈവര്‍ എച്ച്ഡിവി (എക്‌സ് സര്‍വ്വീസ് മാത്രം) (കാറ്റഗറി നമ്പര്‍ 120/2023) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള പ്രായോഗിക പരീക്ഷ (ടി ടെസ്റ്റ് റോഡ് ടെസ്റ്റ്) ഒക്ടോബര്‍ 24 ന് കോട്ടയം, ത്രിക്കോതമംഗലം സര്‍ക്കാര്‍ വി എച്ച് എസ് സ്‌കൂള്‍  ഗ്രൗണ്ടില്‍ രാവിലെ ആറു മുതല്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ www.keralapsc.gov.in   വെബ്‌സൈറ്റില്‍ പ്രായോഗിക പരിക്ഷയ്ക്ക് ഹാജരാക്കേണ്ട അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/ഡിക്ലറേഷന്‍ മറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് തിരിച്ചറിയല്‍ രേഖ, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം എത്തിച്ചേരണം.

പുനര്‍ ലേലം

ജില്ലയില്‍ ദേശീയ ജലപാത മൂന്നില്‍, തേവര ഫെറിയില്‍ ഇന്‍ലാന്റ് വാട്ടര്‍ വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ  ഡ്രെഡ്ജിങ്ങിൽ ലഭിച്ചിട്ടുള്ള വസ്തുക്കൾ,  ഒക്ടോബര്‍ 23-ന്  രാവിലെ  11 ന് മരട് ടെര്‍മിനല്‍ സൈറ്റില്‍   പരസ്യമായി പുനര്‍ ലേലം ചെയ്യുന്നു.
ഫോണ്‍  0484 2422230.

സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും

2024 ഒക്ടോബര്‍ 25- ന് രാവിലെ 11 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ  കാക്കനാട് സൈനിക് റെസ്റ്റ് ഹൗസില്‍ ദക്ഷിണ നാവിക കമാന്‍ഡിന്റെ ആഭിമുഖ്യത്തില്‍ നേവല്‍ വിധവകള്‍ /  നാവിക സേനയില്‍നിന്നും വിരമിച്ച വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്കായി സമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. എറണാകുളം ജില്ലയിലെ എല്ലാ നാവികസേനാ വിധവകള്‍ക്കും / വിമുക്തഭടന്മാര്‍ക്കും ഏറ്റവും പുതിയ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള അവബോധത്തിനും പരാതിപരിഹാരത്തിനും പെന്‍ഷനുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

date