Skip to main content

അറിയിപ്പുകൾ

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു

 പാമ്പാക്കുട ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള കൂത്താട്ടുകുളം മുനിസിപ്പാലിറ്റി, രാമമംഗലം പഞ്ചായത്തുകളിലേക്ക് അങ്കണവാടി വര്‍ക്കര്‍മാരെ തെരെഞ്ഞെടുക്കുന്നതിനും പാലക്കുഴ, ഇലഞ്ഞി പഞ്ചായത്തുകളിലേക്ക് അങ്കണവാടി വര്‍ക്കര്‍മാരേയും അങ്കണവാടി ഹെല്‍പ്പര്‍മാരേയും തിഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായിട്ടുള്ളവരും 46 വയസ് പൂര്‍ത്തിയാകാത്തവരുമായ വനിതകള്‍ക്ക് അപേക്ഷിക്കാം. പഞ്ചായത്ത്/മുനിസിപ്പാലിറ്റിയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവരാകണം.വര്‍ക്കര്‍ തസ്തികയില്‍  പത്താം ക്ലാസ്സാണ് യോഗ്യത.
ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷകര്‍ എഴുതാനും വായിക്കാനും അറിയാവുന്നവരും പത്താംക്ലാസ്സ് പാസ്സാകാത്തവരും ആയിരിക്കണം. 
ഫോണ്‍: 0485 2274404

ഹിയറിങ് മാറ്റി വച്ചു

പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് (11-10-2024) എറണാകുളം  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ഹിയറിങ് മാറ്റി വച്ചു.

വാക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് ആശുപത്രി മാനേജ്‌മെന്റെ് കമ്മിറ്റി മുഖേന താത്കാലികമായി സെക്യൂരിറ്റിയെ നിയമിക്കും.യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 30-65. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ 17-ന് രാവിലെ 10.30 ന് പുല്ലേപ്പടി ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കായികക്ഷമതാ പരീക്ഷ 

വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക്  ഡയറക്ട് , ബൈ ട്രാന്‍സ്ഫര്‍, വിവിധ എന്‍ സി എ തെരഞ്ഞെടുപ്പുകളുടെ ഭാഗമായി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും ഈ മാസം 15,16,17,18 തീയതികളിലും, ഈ തസ്തികയുടെ 23.05.2024 തീയതിയില്‍ നടന്ന ശാരീരിക അളവെടുപ്പില്‍ വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കും അപ്പില്‍ അനുവദിച്ച മദ്ധ്യോഗാര്‍ത്ഥികള്‍ക്കുമുള്ള കായികക്ഷമതാപരീക്ഷ ഒക്ടോബർ 16ന് ചോറ്റാനിക്കര ഗവണ്‍മെന്റ് വി എച്ച് എസ് എസ് ഗ്രണ്ടില്‍ രാവിലെ 5.30 മുതല്‍ നടക്കും.
അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ www.keralapsc.gov.in  എന്ന വെബ്‌സൈറ്റില്‍ നിന്നും കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാക്കേണ്ട അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/ഡിക്ലറേഷന്‍ മറ്റ് നിര്‍ദേശങ്ങള്‍ എന്നിവ ഡൗണ്‍ലോര്‍ഡ് ചെയ്ത് തിരിച്ചറിയില്‍ രേഖ സഹിതം എത്തിച്ചേരണം.

date