Skip to main content

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് 25 വരെ നീട്ടി

മുന്‍ഗണനാ വിഭാഗത്തിലുള്ള എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡുകളി ഉള്‍പ്പെട്ട അംഗങ്ങള്‍ക്കുള്ള മസ്റ്ററിംഗിനുള്ള സമയപരിധി ഈ മാസം (ഒക്ടോബര്‍) 25 വരെ നീട്ടി. മസ്റ്ററിംഗ് ചെയ്യാന്‍ സാധിയ്ക്കാത്ത കുട്ടികളുടെ ആധാര്‍ കാര്‍ഡ് പുതുക്കിയ ശേഷം ഒക്ടോബര്‍ 25 നു മുന്‍പായി റേഷന്‍കടയില്‍ വന്ന് മസ്റ്ററിംഗ് ചെയ്യണം. ഇനിയും മസ്റ്ററിംഗ് ചെയ്യാന്‍ ബാക്കിയുള്ളവര്‍ തൊട്ടടുത്ത റേഷന്‍ കടയില്‍ പോയി മസ്റ്റര്‍ ചെയ്ത് അംഗത്വം ഉറപ്പ്  വരുത്തണം. കിടപ്പ് രോഗികള്‍, ശാരീരിക മാനസിക ബുദ്ധിമുട്ട് നേരിടുന്നവര്‍ എന്നിവരെ വീട്ടിലെത്തി മസ്റ്ററിംഗ് ചെയ്യാനായി അടുത്തുള്ള റേഷന്‍ കടയുമായി ബന്ധപ്പെടേണ്ടതാണ്.

date