വൈപ്പിൻ ബ്ലോക്കിൽ കാര്‍ഷിക യന്ത്രോപകരണങ്ങളുടെ സീസണല്‍ സര്‍വ്വീസ് ക്യാമ്പ് നടത്തി
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് കീഴിലെ “ സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍' പദ്ധതിയുടെ ഭാഗമായി ചെറുകിട കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി വൈപ്പിന്‍ ബ്ലോക്കില്‍ നടത്തിയ ക്യാമ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിബിൻ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.ജി. ഡോണോ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ ഇ.കെ. ജയന്, ജിജി വിന്‍സന്റ്, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പര്‍ രമണി അജയന്, ഞാറയ്ക്കല്‍ എ.ഡി.എ. വിദ്യ ഗോപിനാഥ്, കൃഷി അസിസ്റ്റന്റ് എഞ്ചിനിയര്‍ അനു റേ മാത്യു, മറ്റ് കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി അമ്പതോളം കര്‍ഷകര്‍ യന്ത്രങ്ങളുമായി എത്തി. ജില്ലയില്‍ ഇത്തരം 20 ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. എറണാകുളം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ഓഫീസിലെ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരാണ് ഈ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്, കര്‍ഷകര്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ :.8943198880//9496246073
- Log in to post comments