Skip to main content

ദേശീയ   ക്ഷയരോഗ നിവാരണ പരിപാടി " ക്ഷയരോഗ മുക്ത പഞ്ചായത്ത്  അവാർഡ് വിതരണം ചെയ്തു  

ദേശീയ   ക്ഷയരോഗ നിവാരണ പരിപാടി പ്രകാരം എറണാകുളം ജില്ലയിലെ ക്ഷയരോഗ മുക്ത പഞ്ചായത്ത്  അവാർഡ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനം   ബെന്നി ബെഹനാൻ എം പി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം ജില്ലയിലെ ടി ബി മുക്ത പദവി നേടിയ കാലടി ഗ്രാമ പഞ്ചായത്ത്, പെരുമ്പാവൂർ മുനിസിപ്പാലിറ്റി എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഗാന്ധിജിയുടെ വെങ്കല പ്രതിമയും പ്രശംസാ പത്രവും ജില്ലാ കളക്ടർ  NSK ഉമേഷ്  
സമ്മാനിച്ചു. എറണാകുളം കാലടി സെൻ്റ് ജോർജ്ജ് പാരിഷ് ഹാളിൽ  നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ-പോൾ പാത്തിക്കൽ, 
ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ - രാമകൃഷ്ണൻ സി കെ ,സൂപ്രണ്ട് -ഇൻ -ചാർജ്‌ ഡോ. എ. ബി. വിൻസെന്റ് , എംഒടിസി വിഭാഗം ഡോ. അവിൻ സുഭാഷ് എന്നിവർ പെരുമ്പാവൂർ മുനിസിപ്പാലിറ്റിയെയും കാലടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈജൻ തൊട്ടപ്പിള്ളി, ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സിജു കല്ലിങ്ങ, വാർഡ് മെമ്പർ സജേഷ്, കാലടി സാമൂഹികരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. നസീമ നജീബ് എന്നിവർ  പഞ്ചായത്തുകളെ പ്രതിനിധീകരിച്ചും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌   കൊച്ചുത്രേസ്യ തങ്കച്ചൻ സ്വാഗതം പറഞ്ഞു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആശാദേവി റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശിവപ്രസാദ്  പി. എസ്, ഡെപ്യൂട്ടി ഡി എം. ഒ ഡോ സവിത. കെ, ജില്ലാ ടി. ബി. ഓഫീസർ. ഡോ സുനിത. വി. എം,എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ബിജു കാവുങ്ങ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീ സിജോ ചൊവ്വരാൻ,ജൂനിയർ അഡ്മിന്സ്ട്രേറ്റീവ് ഓഫീസർ ഡോ ആരതി കൃഷ്ണൻ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ശ്രീജ. സി എം. എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

2023 മുതൽ ആരോഗ്യവകുപ്പിനോടൊപ്പം പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തി തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾ   നടത്തിയ ക്ഷയരോഗനിവാരണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട   പ്രധാനപ്പെട്ട ആറു സൂചികകൾ പരിഗണിചാണ്  പഞ്ചായത്തുകൾക്ക് ക്ഷയരോഗമുക്ത പദവി കേന്ദ്ര ടിബി  ഡിവിഷൻ നൽകുന്നത്. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകൾക്ക്   സർട്ടിഫിക്കറ്റും  മഹാത്മജിയുടെ പ്രതിമയും ആയിട്ടാണ് അവാർഡ് നൽകുന്നത്. ആദ്യവർഷം വെങ്കലനിറത്തിലും തുടർച്ചയായി പദവി നിലനിർത്തുകയാണെങ്കിൽ യഥാക്രമം സിൽവർ, ഗോൾഡ് നിറങ്ങളിലുമാണ് അവാർഡ് നൽകുക.

ക്ഷയരോഗം നിവാരണലക്ഷ്യത്തോടെ നടപ്പിലാക്കുന്ന  ദേശീയ പരിപാടിയാണ് നാഷണൽ ടി.ബി എലിമിനേഷൻ പ്രോഗ്രാം . ക്ഷയ രോഗത്തെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ  സാധിച്ചിട്ടുണ്ടെങ്കിലും ക്ഷയരോഗനിവാരണം എന്ന ലക്ഷ്യം പൂർണതോതിൽ കൈവരിക്കുവാൻ  സാധിച്ചിട്ടില്ല.  ശ്വാസകോശത്തിനു മാത്രമല്ല. ശരീരത്തിന്റെ ഏതു ഭാഗത്തെയും ബാധിക്കാവുന്ന മൈക്കോബാക്‌ടീരിയം ട്യൂബർകുലോസിസ് രോഗമാണിത്. ക്ഷയരോഗാണുവായ ബാക്ടീരിയ ശരീരത്തിൽ എത്തിപ്പെട്ടാൽ, നമ്മുടെ പ്രതിരോധ ശേഷി കുറയുന്നതുവരെ വർഷങ്ങളോളം തന്നെ അദ്യശ്യമായി കഴിഞ്ഞേക്കാമെന്നതും വെല്ലുവിളി ആണ്. എന്നാൽ, യഥാസമയം കണ്ടുപിടിച്ചാൽ 100% ഭേദമാകും

date