അറിയിപ്പുകൾ
സഹകരണ വാരാഘോഷം:
സ്വാഗത സംഘം ഓഫീസ്
ഉദ്ഘാടനം നാളെ (12)
നവംബർ 14 ന് നടക്കുന്ന 71 - മത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനായുള്ള സ്വാഗതസംഘം ഓഫീസിന്റെ പ്രവർത്തനം നാളെ (12) ആരംഭിക്കും.നാളെ ഉച്ചകഴിഞ്ഞു 3 ന് കളമശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍ ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കും.
ചടങ്ങില്‍ പ്രമുഖ സഹകാരികള്‍, സഹകരണ സംഘം ജീവനക്കാര്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ നിശ്ചയിച്ചിട്ടുള്ള സഹകരണ വാരാഘോഷം ഉദ്ഘാടനത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശന്, സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് എന്നിവര്‍ രക്ഷാധികാരികളായി സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.
സംസ്ഥാന കായികമേള
ഭക്ഷണ വിതരണത്തിന്
ഇ-ടെണ്ടര്‍ ക്ഷണിച്ചു.
നവംബര്‍ 4 മുതല്‍ ॥ വരെ എറണാകുളം ജില്ലയിലെ വിവിധ വേദികളിലായി നടക്കുന്ന സംസ്ഥാന കായികമേള കൊച്ചി "24 ന് ഭക്ഷണം നല്‍കുന്നതിനായി ഇ- ടെണ്ടര്‍ സര്‍ക്കാരിന്റെ ഇ- ടെണ്ടര്‍ സൈറ്റില്‍ ക്ഷണിച്ചു. 2024_DPI_ 696030_1 ആണ് ടെണ്ടര്‍ ഐഡി .
ഫോണ്‍ 0484 2422227. Email - ddeekm.dge@-kerala.gov.in
- Log in to post comments