Skip to main content

യുവജന കമ്മീഷൻ  കോഡിനേറ്റർമാരുടെ  ശിൽപശാല

 

സംസ്ഥാന യുവജന കമീഷൻ്റെ നേതൃത്വത്തിൽ  കോഡിനേറ്റർമാരുടെ ദ്വിദിന ശിൽപശാല എറണാകുളത്ത് നടത്തി. കലൂർ റിന്യൂവൽ സെന്ററിൽ  ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ നിർവ്വഹിച്ചു. യുവജന കമ്മീഷൻ അംഗം കെ. റഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മീഷൻ അംഗങ്ങളായ വിജിത പി. സി., അബേഷ് അലോഷ്യസ്, പി.പി. രൺദീപ്, ശ്രീജിത്ത് എച്ച്. കമ്മീഷൻ സെക്രട്ടറി  ഡി. ലീന ലിറ്റി, അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്കറിയ സംസ്ഥാന കോഡിനേറ്റർ അഡ്വ. എം. രൺദീഷ് തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.

date