Skip to main content

ലോക മാനസികാരോഗ്യ ദിനാചരണം 

 

മികച്ച തൊഴിൽസംസ്കാരത്തിനു മികച്ച മാനസികാരോഗ്യം അനിവാര്യം: ജില്ലാ കളക്ടർ 

ലോക മാനസികാരോഗ്യ  ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം  എറണാകുളം ജനറൽ  ആശുപത്രി കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർവ്വഹിച്ചു. പാലിയേറ്റിവ്  രോഗികളെ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്കു മാനസിക പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ ആവിഷ്കരിച്ച സ്നേഹനിലാവ് പദ്ധതി, മന:സൗഖ്യത്തിൽ നിന്നും ജനസൗഖ്യ ത്തിലേക്ക്" " മൻഹിത് സെ ജൻഹിത്   "മാനസികാരോഗ്യ ബോധവൽക്കരണ കാമ്പയിന്റെ   ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും ജില്ലാ കളക്ടർ നിർവ്വഹിച്ചു. തൊഴിലിടങ്ങളിൽ മാനസികാരോഗ്യത്തിനു മുൻഗണന നൽകാൻ സമയമായി എന്ന സന്ദേശത്തെ ഉൾക്കൊണ്ടു സൗഹൃദപരവും സമാധാനപൂർണ്ണവുമായ തൊഴിൽ സംസ്കാരം നിലനിർത്തുന്നതിലൂടെ ജീവനക്കാർക്ക് അവരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതോടൊപ്പം  മികച്ച സേവനം നൽകാനും സാധ്യമാകുന്നുവെന്ന്  ജില്ലാ കളക്ടർ പറഞ്ഞു.  സ്കൂൾ മെന്റൽ ഹെൽത്ത്‌ പ്രോഗ്രാമിന്റെ  കൈ പുസ്തകത്തിന്റെ പ്രകാശനവും ജില്ലാ കളക്ടർ നിർവ്വഹിച്ചു.  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആശാദേവി ചടങ്ങിന് അധ്യക്ഷത വഹിച്ചു.
എറണാകുളം ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ ഷഹീർ ഷാ
സ്വാഗതം ആശംസിച്ച യോഗത്തിൽ  ജില്ലാ പ്രോഗ്രാം മാനേജർ ആരോഗ്യ കേരളം ഡോ  ശിവപ്രസാദ് പി എസ് ദിനാചരണ സന്ദേശം നൽകി. ജില്ലാ മാനസികാരോഗ്യ പദ്ധതി  നോഡൽ ഓഫീസർ ഡോ ദയ പാസ്കൽ വിഷയാവതരണവും സൈക്യാട്രി വിഭാഗം മേധാവി ഡോ അജീഷ് രാമചന്ദ്രൻ  പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
 സ്റ്റേറ്റ് മെന്റൽ ഹെൽത്ത്‌ അതോറിറ്റി മെമ്പറും മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റുമായ ഡോ സി ജെ ജോൺ  "തൊഴിലിടങ്ങളിലെ മാനസികാരോഗ്യം"എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാതല പോസ്റ്റർമത്സരത്തിലെ  വിജയികൾക്ക് സമ്മാനവും നൽകി. വെൽനെസ്സ് പ്രോഗ്രാമിന്റെ ഭാഗമായി വിവിധ കോളേജിൽ നിന്നും വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചു സൂമ്പയും സംഘടിപ്പിച്ചു. കാമ്പയിനോടാനുബന്ധിച്ചു എല്ലാ സർക്കാൻ ആരോഗ്യകേന്ദ്രങ്ങൾ മുഖേന മാനസികാരോഗ്യബോധവത്കരണ പരിപാടികൾ, യോഗ, സുമ്പാ തുടങ്ങിയ വ്യായാമങ്ങൾ ഉൾപ്പെടുന്ന വെൽനെസ്സ് പ്രോഗ്രാം, മെന്റൽ ഹെൽത്ത്‌ കോർണർ,ടെലിമനസ്സ്, മെന്റൽ ഹെൽത്ത്‌ ക്ലിനിക്കുകൾ മുഖേന കൗൺസിലിങ്ങും മാനസികാസ്വാസ്ഥ്യങ്ങളുടെ സ്ക്രീനിങ്ങ് തുടങ്ങിയ വിവിധങ്ങളായ  പരിപാടികളാണ് നടപ്പിലാക്കുന്നത്.

date