റേഷന്‍കാര്‍ഡ് മസ്റ്ററിങ്: സ്പെഷ്യല്‍ ഐറിസ് സ്കാനര്‍ ക്യാമ്പ് 25 ന്
ഹരിപ്പാട്, കായംകുളം നിയമസഭ മണ്ഡലങ്ങളിലും വീയപുരം ഗ്രാമപഞ്ചായത്തിലും ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് അംഗങ്ങളില്‍ ആധാര്‍ ഉണ്ടായിട്ടും ഇ-പോസ് മെഷീനില്‍ കൈ പതിച്ചു മസ്റ്ററിംഗ് നടത്താന്‍ പറ്റാത്തവര്‍ക്കായി ഒക്ടോബര്‍ 25 ന് സ്പെഷ്യല്‍ ഐറിസ് സ്കാനര്‍ ക്യാമ്പ് നടത്തും. ഹരിപ്പാട് നിയമസഭ മണ്ഡലത്തിലും വീയപുരം ഗ്രാമപഞ്ചായത്തിലും ഉള്‍പ്പെട്ട മേല്പറഞ്ഞ വ്യക്തികള്‍ക്ക് ഹരിപ്പാട് താലൂക്ക് സപ്ലൈ ഓഫീസില്‍ നടത്തുന്ന ക്യാമ്പിലും കായംകുളം നിയമസഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് കായംകുളം ചേരാവള്ളി ക്ഷേത്രത്തിനു സമീപമുള്ള 32ാം നമ്പര്‍ റേഷന്‍ കടയില്‍വെച്ച് നടത്തുന്ന ക്യാമ്പിലും പങ്കെടുത്ത് മസ്റ്ററിംഗ് ചെയ്യാവുന്നതാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി റേഷന്‍ മസ്റ്ററിങ് പൂര്‍ത്തീകരിക്കാന്‍ മുന്‍ഗണന (പിങ്ക്) അന്ത്യോദയ അന്നയോജന (മഞ്ഞ) കാര്‍ഡുകളിലെ അംഗങ്ങള്‍ സഹകരിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
(പി.ആര്./എ.എല്‍.പി./2162)
- Log in to post comments