Post Category
കെൽട്രോണിൽ ജേണലിസം സ്പോട്ട് അഡ്‌മിഷൻ 25 വരെ
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററിൽ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 25 വരെ നടക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. നിർദ്ദേശിക്കുന്ന അസ്സൽ രേഖകളും അവയുടെ പകർപ്പുകളുമായി വിദ്യാർഥികൾ രാവിലെ 10 മണിക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ അംബേദ്കര്‍ ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന കെൽട്രോൺ നോളജ് സെൻററിൽ എത്തണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9544958182. 0495 2301772.
date
- Log in to post comments