അറിയിപ്പുകൾ-2
സ്‌പെക്ട്രം ജോബ് ഫെയര്‍
വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌പെക്ട്രം ജോബ് ഫെയര്‍ 2024 നവംബര്‍ രണ്ടിന് മാളിക്കടവ് ഗവ. ഐടിഐയില്‍. ഐടിഐ പാസ്സായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ജോബ് ഫെയറില്‍ ജില്ലയിലെയും സംസ്ഥാനത്തെയും സംസ്ഥാനത്തിന് പുറത്തും വിദേശത്തുമുള്ള വിവിധ കമ്പനികള്‍ പങ്കെടുക്കും. ഐടിഐ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ലഭിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. കമ്പനികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും l www.knowledgemission.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം.
ജോബ് ഫെയറില്‍ കമ്പനികള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഐടിഐയില്‍ അന്നേ ദിവസം രാവിലെ 9 മണിക്ക് എത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447335182, 8075172624, 9400449790.
ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ് ) (മലയാളം മീഡിയം) (ബൈട്രാന്‍സ്ഫര്‍) (കാറ്റഗറി നമ്പര്‍: 703/2023) തസ്തികയുടെ ചുരുക്കപട്ടികയുടെ പകര്‍പ്പ് പിഎസ് സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 30 ന്
മുതുകാടിലെ പേരാമ്പ്ര ഗവ. ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക (അരിത്തമെറ്റിക് കം ഡ്രോയിംഗ്) ഒരു ഒഴിവിലേക്ക് ഒക്ടോബര്‍ 30 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ബി ടെക്ക് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതകള്‍. പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (2 എണ്ണം) സഹിതം പേരാമ്പ്ര ഗവ. ഐടിഐയില്‍ പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. ഫോണ്‍: 9400127797.
ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജ് സിസിഇ (Centre for Continuing Education) വിഭാഗത്തിലെ ബുക്‌സ് ഓഫ് അക്കൗണ്ട്‌സ് 2024-25, 2025-26 സാമ്പത്തിക വര്‍ഷ കാലയളവിൽ സ്റ്റാറ്റ്യുട്ടറി ഓഡിറ്റ് നടത്തുന്നതിനും ഐടിആര്‍ ഫയലിംഗ് നടത്തുന്നതിനും താത്പര്യമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു.
'ക്വട്ടേഷന്‍ നമ്പര്‍: സിസിഇ വിഭാഗത്തിലെ ഓഡിറ്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പിഒ), 673005 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ ഏഴ് ഉച്ച രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും.
ആവശ്യകതകളുടെ വിശദാംശങ്ങളും അവയുടെ വിതരണത്തെക്കുറിച്ചുള്ള വ്യവസ്ഥകളും www.geckkd.ac.in ൽ.
- Log in to post comments