Skip to main content

ഖാദി തുണിത്തരങ്ങൾക്ക് 30% റിബേറ്റ്

 

 

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ ദീപാവലി, കേരള പിറവി എന്നിവയോടനുബന്ധിച്ച് ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 02 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ പ്രത്യേക റിബേറ്റ് അനുവദിച്ചു. കെ.ജി.എസ് മാതാ ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ് തൊടുപുഴ, കെ.ജി.എസ് ഗാന്ധി സ്‌ക്വയര്‍ കട്ടപ്പന എന്നീ അംഗീകൃത ഷോറൂമുകളില്‍ ഈ ആനുകൂല്യം ലഭ്യമാണ് . മേളയോടനുബന്ധിച്ച് ഖാദി കോട്ടണ്‍, സില്‍ക്ക് , ഗ്രാമ വ്യവസായ ഉല്പന്നങ്ങള്‍ എന്നിവയുടെ വൈവിധ്യങ്ങളായ ശേഖരം ഒരുക്കിയിട്ടുണ്ട്

 

date