അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചു
അന്താരാഷ്ട്ര ദുരന്തലഘൂകരണദിനത്തോടനുബന്ധിച്ച് സന്നദ്ധരക്ഷാപ്രവർത്തകസേനയായ അപ്ദമിത്ര പ്രവർത്തകരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഹാളിൽ നടന്ന പരിപാടിയിൽ ആദരിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ഇടുക്കി ഫയർ റെസ്ക്യൂ വിഭാഗം , ജില്ലാ ആരോഗ്യ വിഭാഗം എന്നിവർ സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത് . ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ആപ്ദമിത്ര പ്രവർത്തകർക്കുള്ള ബാഡ്ജ് ഓഫ് ഓണർ സമ്മാനിച്ചു. സന്നദ്ധ പ്രവർത്തകർക്കായി ഏകദിന പരിശീലന പരിപാടി, ജില്ലയിലെ എൽ. പി, യു. പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ചിത്രരചനാ മത്സരം എന്നിവയും അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനത്തോടനുബന്ധിച്ച് നടന്നു.
ജില്ലാ ഹസാർഡ് അനാലിസ്റ്റ് രാജീവ് ടി. ആർ, ദുരന്തനിവാരണവിഭാഗം ജൂനിയർ സൂപ്രണ്ട് നാരായണൻകുട്ടി പി.ബി, ഡി എം പ്ലാൻ ജില്ലാ കോർഡിനേറ്റർ കൃഷ്ണപ്രിയ ,സീനിയർ ക്ലർക്ക് ഷാമോൻ സി.എസ്, ദുരന്തനിവാരണവിഭാഗത്തിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം :കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ സന്നദ്ധരക്ഷാപ്രവർത്തകസേനയായ അപ്ദമിത്ര പ്രവർത്തകർക്കൊപ്പം ജില്ലാ കളക്ടർ വി. വിഘ്നേശ്വരി
- Log in to post comments