Skip to main content

സൈഡ് വീല്‍ സ്‌കൂട്ടര്‍ വിതരണം :അപേക്ഷ ക്ഷണിച്ചു

 

 

ഇടുക്കി ജില്ലാ പഞ്ചായത്ത് ചലന ശേഷിയെ ബാധിച്ചിട്ടുള്ള ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടര്‍ വിതരണം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും ചലനശേഷിയെ ബാധിച്ചിട്ടുള്ള 40% ത്തില്‍ കുറയാത്ത ഭിന്നശേഷിക്കാരും എന്നാല്‍ സൈഡ് വീല്‍ സ്‌കൂട്ടര്‍ ഓടിക്കാന്‍ പ്രാപ്തരാണെന്ന് ഓര്‍ത്തോ ഡോക്ടറുടെ സാക്ഷ്യപത്രം ഹാജരാക്കാന്‍ സാധിക്കുന്നവരും ആയിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകളോടൊപ്പം തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഒക്‌ടോബര്‍ 31 നകം ലഭ്യമാക്കേണ്ടതാണ്.

അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും അതാതു ഗ്രാമപഞ്ചായത്ത് ഓഫീസുമായോ ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസുമായോ ബന്ധപ്പെടെണ്ടതാണ്. (ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസ് ഫോണ്‍ നമ്പര്‍ -04862228160)

 

date