Skip to main content

വേമ്പനാട് കായല്‍ പുരുജ്ജീവനവും സംരക്ഷണവും: ഏകദിന ശില്‍പശാല നാളെ (28) *കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും

വേമ്പനാട് കായല്‍ പുരുജ്ജീവനവും സംരക്ഷണവും എന്ന വിഷയത്തില്‍ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ഏകദിന ശില്‍പശാല ഒക്ടോബര്‍ 28 ന് തിങ്കളാഴ്ച രാവിലെ 9.30 ന് ആലപ്പുഴ കയര്‍ ക്രാഫ്റ്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തും. 
ഇന്ത്യയിലെ ഏറ്റവും വലുതും റാംസര്‍ തണ്ണീര്‍ത്തട വ്യവസ്ഥയില്‍ ഉള്‍പ്പെട്ടതുമായ വേമ്പനാട് കായല്‍ മലിനീകരണവും ജൈവവൈവിധ്യ നാശവും വെള്ളപ്പെക്കവും എക്കല്‍ അടിയലും അടക്കമുള്ള നിരവധി ഭീഷണികള്‍ നേരിടുകയാണ്. ഇത് കായലിനെ ആശ്രയിച്ച് ജീവിക്കുന്ന കര്‍ഷകര്‍, മല്‍സ്യത്തൊഴിലാളികള്‍, ടൂറിസം മേഖല എന്നിവയെയെല്ലാം ഗുരുതരമായ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രശ്‌നപരിഹാര നടപടികള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ശില്‍പശാല സംഘടിപ്പിക്കുന്നത്. 
ഉദ്ഘാടന ചടങ്ങില്‍ എംപിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, രാജ്യസഭ എംപി അഡ്വ. ജെബി മേത്തര്‍ എന്നിവര്‍ സന്ദേശം നല്‍കും. എംഎല്‍എമാരായ എച്ച് സലാം, തോമസ് കെ തോമസ്, രമേശ് ചെന്നിത്തല, ദലീമ ജോജോ, യു പ്രതിഭ, എം എസ് അരുണ്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍, ആലപ്പുഴ നഗരസഭ ചെയര്‍പെഴ്‌സണ്‍ കെ കെ ജയമ്മ, കൗണ്‍സിലര്‍ റീഗോ രാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് സ്വാഗതവും സബ് കളക്ടര്‍ സമീര്‍ കിഷന്‍ നന്ദിയും പറയും. 
തുടര്‍ന്ന് നടക്കുന്ന ശില്‍പശാലയില്‍ ഡോ. ഉമ്മന്‍ വി ഉമ്മന്‍, ഡോ. കെ പി സുധീര്‍, ഡോ. ആര്‍ രാമകുമാര്‍, ഡോ. ഇ കെ രാധാകൃഷ്ണന്‍, ഡോ. ജി ജയലക്ഷ്മി എന്നിവര്‍ പ്രസീഡിയം അംഗങ്ങളാവും. നാലു സെഷനുകളിലായി കൃഷിയും കാലാവസ്ഥാ വ്യതിയാനവും, മല്‍സ്യബന്ധനവും ജൈവവൈവിധ്യവും, വേമ്പനാട് കായലിന്റെയും കുട്ടനാടിന്റെയും വിനോദസഞ്ചാര സാധ്യതകള്‍, വേമ്പനാട് കായല്‍ മലിനീകരണം നിജസ്ഥിതിയും പരിഹാരനിര്‍ദേശങ്ങളും, നഗരമാലിന്യ നിയന്ത്രണം, വേമ്പനാട് തണ്ണീര്‍ത്തടം കാലാവസ്ഥാ മാറ്റവും ജലമേഖലയിലെ വെല്ലുവിളികളും എന്നീ വിഷയങ്ങളില്‍ അവതരണം നടക്കും.  മുന്‍ ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക്, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, മുന്‍ ഡിജിപി പി കെ ഹോര്‍മിസ് തരകന്‍, ഡോ. കെ ജി പദ്മകുമാര്‍, ഡോ. വി എന്‍ സഞ്ജീവന്‍, ഡോ. മനോജ് കുമാര്‍ കിനി, ശ്രീകല എസ്, രോഹിത് ജോസഫ്, ഡോ. മനോജ് പി സാമുവല്‍, ഡോ. സുനില്‍കുമാര്‍ എന്‍, ഡോ. എം സുരേന്ദ്രന്‍, ഡോ. ജോണ്‍ മത്തായി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കര്‍ഷക പ്രതിനിധികള്‍, കോളേജ് പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
(പി.ആര്‍./എ.എല്‍.പി./2200)

date