വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തി ദിശ യോഗം
ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ 2024-25 വര്‍ഷത്തെ ഒന്നാംപാദ ജില്ലാതല കോര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ ) യോഗം എറണാകുളം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളില്‍ ചേര്‍ന്നു. ഹൈബി ഈഡന് എം പി യുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തി.
ജില്ലയിൽ അമ്യത് പദ്ധതിയുടെ ഭാഗമായിട്ടുള്ള ജലസംഭരണികള്‍ പല സ്ഥലത്തും നിര്‍മിച്ചിട്ടുണ്ടെങ്കിലും ടാങ്കുകള്‍ ഉപയോഗ ശൂന്യമായി കിടക്കുന്നതിൽ എം പി അത്യപ്തി രേഖപ്പെടുത്തി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയോജിത ഇടപെടലിലൂടെ ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തരമായി 190 എം എല്‍ ഡി പ്ലാന്റുകള്‍ പൂര്‍ണ്ണമാക്കുന്നതിനു നടപടികള്‍ സ്വീകരി
ക്കണമെന്ന് എം പി അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശപ്രകാരം എം പി ഫണ്ട് ഉപയോഗിച്ചു നടപ്പിലാക്കുന്ന പദ്ധതികളുടെ
പ്രൊപ്പോസല്‍ ഇ സാക്ഷി പോര്‍ട്ടലിലൂടെ രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനായുളള നടപടിക്രമങ്ങള്‍ സമയ ബന്ധിതമായി പൂർത്തീകരിക്കാൻ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും എം പി പറഞ്ഞു
യോഗത്തില്‍ ജില്ലാ ദുരന്ത ലഘൂകരണ വിഭാഗം ഡെപ്യൂട്ടി കളക്ട്ര് വി ഇ അബ്ബാസ്, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി എച്ച് ഷൈന്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ , ജന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments