Skip to main content

 പ്രസക്തമായ വിഷയങ്ങള്‍, ശക്തമായ പ്രമേയങ്ങള്‍:  'കനസ് ജാഗ' കൈയ്യിലൊതുക്കിയത് ടാലന്‍റ് വേള്‍ഡ് റെക്കോഡ്

പ്രസക്തമായ വിഷയങ്ങളും ശക്തമായ പ്രമേയങ്ങളും അടിസ്ഥാനമാക്കി കുട്ടികള്‍ നിര്‍മിച്ച 102 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച 'കനസ് ജാഗ' ഹ്രസ്വ ചലച്ചിത്ര മേള കൈയ്യിലൊതുക്കിയത് ടാലന്‍റ് വേള്‍ഡ് റെക്കോഡ് എന്ന അഭിമാനകരമായ നേട്ടം.
 അവകാശങ്ങളും അടിസ്ഥാന സൗകര്യ വികസനവും, സൈബര്‍ സാങ്കേതിക വിദ്യ, സംസ്കൃതി പൈതൃകം; മാനുഷിക മൂല്യങ്ങള്‍, ഭക്ഷണവും പോഷകവും ആരോഗ്യവും, പ്രകൃതിയും പ്രകൃതി ദുരന്തങ്ങളും, ലഹരി എന്നിങ്ങനെ  തങ്ങളുടെ ജീവിത പരിസരങ്ങളില്‍ നിന്നുള്ള സാമൂഹിക സാഹചര്യങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കും നിഷ്പക്ഷവും സ്വന്തന്ത്രവുമായ ദൃശ്യാവിഷ്കാരം നല്‍കാന്‍ കഴിഞ്ഞ കുട്ടികളുടെ ചലച്ചിത്ര മേളയാണ്  അസുലഭ നേട്ടം കൈവരിക്കുന്നതിനുള്ള വേദിയായത്. തദ്ദേശീയ മേഖലയിലെ കുട്ടികള്‍ ഒരേ സമയം ഏറ്റവും കൂടുതല്‍ സിനിമകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചതിനുള്ള ടാലന്‍റ് വേള്‍ഡ് റെക്കോഡും കനസ് ജാഗയെ തേടിയെത്തിയതോടെ കുടുംബശ്രീക്കും ഇത് പ്രചോദനകരമായ ചുവട് വയ്പ്പായി. ഒരു മിനിട്ട് 19 സെക്കന്‍റ് മുതല്‍ 16 മിനിട്ട് വരെ ദൈര്‍ഘ്യമുളള ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. മേളയില്‍ അവതരിപ്പിച്ച 102 സിനിമകളുടെയും സമയം ഉള്‍പ്പെടെ ആകെ 6 മണിക്കൂര്‍ 51 മിനിട്ട് 12 സെക്കന്‍റാണ് ചിത്രങ്ങളുടെ പ്രദര്‍ശന സമയം.
 

date