അറിയിപ്പുകൾ
വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു
ജില്ലാ മൃഗസംരക്ഷണ വകുപ്പ് , കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയിലൂടെ ഈടില്ലാതെ 1,60,000 രൂപ വായ്പ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷീര കര്‍ഷകര്‍, ആട് കര്‍ഷകര്‍, മുയല് വളര്‍ത്തല്‍ കര്‍ഷകര്‍, കോഴി കര്‍ഷകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അതത് മൃഗാശുപത്രികള്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം.
സൈക്കോളജിസ്റ്റ് ; അപേക്ഷ ക്ഷണിച്ചു
സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ എറണാകുളത്തെ കോമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലേക്ക്, സൈക്കോളജിസ്റ്റ് (ആഴ്ചയില്‍ രണ്ട് ദിവസം) തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. യോഗ്യത എം.എസ്.സി സൈക്കോളജി/എംഎ സൈക്കോളജി. ശമ്പളം 12000 രൂപ. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളോടൊപ്പം നവംബര്‍ അഞ്ചിന് മുമ്പായി നേരിട്ടോ hchildrenshome@gmail.com എന്ന മെയില്‍ അഡ്രസിലേക്കോ അപേക്ഷ നല്‍കാം.
ഫോണ്‍ : 0484 - 2990744, 9405002183.
ഡ്രെഡ്ജ്ഡ് മെറ്റീരിയല്‍സ് ലേലം
ജില്ലയില്‍ ദേശീയ ജലപാത മൂന്നില്‍ തേവര ഫെറിയില്‍ ഇന്‍ലാന്റ് വാട്ടര്‍ വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിവരുന്ന ഡ്രെഡ്ജിങ്ങിനോട് അനുബന്ധിച്ച് ലഭിച്ചിട്ടുള്ള ഡ്രെഡ്ജ്ഡ് മെറ്റീരിയല്‍സ് പുനര്‍ ലേലം ചെയ്യുന്നു. നവംബര്‍ 13 ന് രാവിലെ 11- ന് കുമ്പളം പഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലെ ബോട്ട് ജെട്ടിക്ക് സമീപമാണ് ലേലം.
ഫോണ്‍ 04842422230.
- Log in to post comments