Post Category
യോഗ ഇൻസ്ട്രക്ടർമാരുടെ പരിശീലനം നവംബർ 1ന്
നാഷണല്‍ ആയുഷ് മിഷന്‍റെ ആഭിമുഖ്യത്തില്‍ രൂപീകൃതമായ ആയുഷ് യോഗ ക്ലബുകളിലെ യോഗ ഇൻസ്‌ട്രേക്ടർ മാരുടെ പരിശീലനം നവംബര്‍ ഒന്നിനു ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഗവ. ആയൂര്‍വേദ ഡിസ്പെൻസറി നേമത്തു വച്ച് നടക്കുന്നതാണ് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിപാടി നടക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അജിത അതിയേടത്ത് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.
നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷൈജു കെ എസ് അധ്യക്ഷനാകും. തിരുവനന്തപുരം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയദര്‍ശിനി മുഖ്യാതിഥിയായി പങ്കെടുക്കും. നേമം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ എം സുഭാഷ് മുഖ്യപ്രഭാഷണവും നടത്തും.
date
- Log in to post comments