Skip to main content

പി.എസ്.സി അഭിമുഖം

ആലപ്പുഴ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ആയുർവ്വേദ തെറാപ്പിസ്റ്റ് ( കാറ്റഗറി നമ്പർ 194/2023) തസ്‌തികയുടെ തെരഞ്ഞെടുപ്പിനായി 2024 മെയ് എട്ടിന്  പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട  യോഗ്യരായ 67 ഉദ്യോഗാർത്ഥികൾക്കായി കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ ആലപ്പുഴ ജില്ലാ ഓഫീസിൽ നവംബർ ഏഴ്, എട്ട്  തീയതികളിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. എസ്.എം.എസ്, പ്രൊഫൈൽ മെസേജ് എന്നിവ മുഖാന്തിരവും അറിയിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച് ആയതും ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സൽ, ഒ.റ്റി.ആർ വെരിഫിക്കേഷൻ  സർട്ടിഫിക്കറ്റ് എന്നിവ  സഹിതം നിശ്ചിത സമയത്തും തീയതിയിലും പി.എസ്.സി ആലപ്പുഴ ജില്ലാ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ:0477 2264134.

(പി.ആർ/എ.എൽ.പി./2255)

date