Post Category
യുവ ഉത്സവ് 2024
നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായുള്ള ജില്ലാ തല മത്സരങ്ങൾ 'യുവ ഉത്സവ് 2024' നവംബർ 16 ന് ചെങ്ങന്നൂർ സെൻ്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിങിൽ സംഘടിപ്പിക്കും. മൊബൈൽ ഫോട്ടോഗ്രാഫി, മലയാളം കവിതാരചന, വാട്ടർ കളറിംഗ്, ഇംഗ്ലീഷ് / ഹിന്ദി പ്രസംഗ മത്സരം, നാടോടി നൃത്തം ( ഗ്രൂപ്പ്), സയൻസ് മേള ( ഗ്രൂപ്പ് , വ്യക്തിഗതം ) എന്നിവയാണ് ഇനങ്ങൾ. വിജയികൾക്ക് സർട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ് എന്നിവ നല്കും. ഒന്നാം സ്ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. പ്രായപരിധി 15 നും 29 നും മദ്ധ്യേ. ഫോൺ: 8714508255
(പി.ആർ/എ.എൽ.പി./2256)
date
- Log in to post comments