Skip to main content

ഭരണഭാഷാ വാരാഘോഷം:സർക്കാർ ജീവനക്കാർക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ ഒന്നുമുതൽ നടന്നുവരുന്ന മലയാളദിനം, ഭരണഭാഷാവാരാചരണം എന്നിവയുടെ ഭാഗമായി ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി വിവിധ എഴുത്ത്  മത്സരങ്ങൾ സംഘടിപ്പിച്ചു. ഭാഷാപരിചയം, തർജ്ജമ എന്നീ വിഭാഗങ്ങളിലായാണ്  മത്സരം നടന്നത്.
നവംബർ ആറിന്  ഉച്ചക്ക്  2.30 ന് ഭാഷാ പ്രശ്നോത്തരിയും ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സംഘടിപ്പിക്കും.

​(പി.ആർ/എ.എൽ.പി./2272)

date