Skip to main content

പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയില്‍ അംഗമാവാം

പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത ഭൗതികശാസ്ത്ര വിഭാഗം പൂര്‍വ വിദ്യാര്‍ഥി അസോസിയേഷനായ എ.വി.പി.എയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് അംഗത്വം എടുക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോളേജ് കൗണ്‍സില്‍ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് പുതിയ അസോസിയേഷന്‍ രൂപീകരിച്ചിട്ടുള്ളത്. കോളേജിലെ ഫിസിക്സ് വിഭാഗത്തില്‍ നിന്നും ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി. എന്നിവ പൂര്‍ത്തീകരിച്ച് ഇറങ്ങിയ എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും 500  രൂപ മെമ്പര്‍ഷിപ്പ് നല്‍കി അസോസിയേഷനില്‍ അംഗമാവാം.  വകുപ്പ് മേധാവിയാണ് സംഘടനയുടെ പ്രസിഡന്റ്. മറ്റ് പൂര്‍വ വിദ്യാര്‍ഥി അസോസിയേഷനുകള്‍ക്ക് കോളേജിലെ ഭൗതികശാസ്ത്ര വകുപ്പുമായി ഔദ്യോഗിക ബന്ധമില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ 9447121408, 7012067716.

date