വെറ്ററിനറി സര്ജന്മാരുടെ സഹായത്തിന് അറ്റന്റര്‍മാരെ ആവശ്യമുണ്ട്
അട്ടപ്പാടി, പാലക്കാട്, ശ്രീകൃഷ്ണപുരം, ചിറ്റൂര്‍, മലമ്പുഴ, പട്ടാമ്പി, ആലത്തൂര്‍ എന്നീ ബ്ലോക്കുകളിലേയ്ക്ക് രാത്രികാല അടിയന്തിര മൃഗചികിത്സ നല്‍കുന്നതിന് വെറ്ററിനറി സര്ജന്മാരുടെ സഹായത്തിനായി അറ്റന്റര്‍മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 25 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ നടക്കും. പരമാവധി 179 ദിവസത്തേയ്ക്കാണ് നിയമനം. താല്‍പ്പര്യമുളളവര്‍ യോഗ്യതാ സാക്ഷ്യപത്രം, ജനന തീയതി തെളിയിക്കുന്ന രേഖകള്‍ ഉള്‍പ്പെടെ മറ്റ് ബന്ധപ്പെട്ട രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ആവശ്യമുളള ബ്ലോക്കുകളിലെ സ്ഥിരതാമസക്കാരാവണം അപേക്ഷകര്‍ . ദിവസ വേതനം 350 രൂപയാണ്. രാത്രികാല സേവനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ ബന്ധപ്പെട്ട ബ്ലോക്കിലെ മൃഗാശുപത്രികളില്‍ വൈകുന്നേരം ആറ് മുതല്‍ പിറ്റേന്ന് രാവിലെ ആറ് വരെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡം പ്രകാരം ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം.
- Log in to post comments