Skip to main content

തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന്  ധനസഹായത്തിന് അപേക്ഷിക്കാം 

    
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ  തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. 2017-2018 അധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കന്‍ഡറി, വി.എച്ച.എസ്.ഇ അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രി, പി.ജി, ടി.ടി.സി, ഐ.റ്റി.സി, പോളിടെക്നിക്, ജനറല്‍ നഴ്സിങ്ങ്, പ്രൊഫഷല്‍ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷനല്‍ പി.ജി, മെഡിക്കല്‍ പി.ജി   തുടങ്ങിയ അവസാന വര്‍ഷ പരീക്ഷയില്‍ 80% ത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യര്‍ത്ഥികള്‍ക്കുമാണ് ആനുകൂല്യത്തിന് അര്‍ഹത. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ മാതാപിതാക്കളാണ് അപേക്ഷ നല്‍കേണ്ടത്.   സര്‍ക്കാര്‍ -എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച് പരീക്ഷ ആദ്യ അവസരത്തില്‍ തന്നെ പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിലെ യൂനിവേഴ്സിറ്റികളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്കും മാത്രമേ ധനസഹായത്തിന് അര്‍ഹത ഉള്ളു. അണ്‍എയ്ഡഡ് സ്ക്കൂളുകളിലെ  വിദ്യാര്‍ത്ഥികളെ പരിഗണിക്കുന്നതല്ല. അപേക്ഷ നവംബര്‍ 15 വരെ സ്വികരിക്കും. അപേക്ഷ ഫോറം കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ മേട്ടുപാളയം സ്ട്രിറ്റിലുള്ള പാലക്കാട് ഡിവിഷണല്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍  -0491 -2530558

date