Skip to main content

ഗാന്ധി ജയന്തി വാരം വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍ നടത്തി.

ഗാന്ധി ജയന്തിയോടനുബന്ധിച്ച്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും നെഹ്റു യുവ കേന്ദ്രയും ഗാന്ധി ദര്‍ശന്‍ സമിതിയും സംയുക്തമായി വിദ്യാര്‍ഥികള്‍ക്ക് വിവിധ രചനാ മത്സരങ്ങള്‍ നടത്തി.
. മലപ്പുറം ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള പബ്ലിക് ലൈബ്രറിയില്‍ നടന്ന മത്സരങ്ങളില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി 124 വിദ്യാര്‍ഥികള്‍ പങ്കെടുത്തു.   യു.പി, ഹൈസ് കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധി ക്വിസ്, പ്രബന്ധ രചന, പെന്‍സില്‍, ജലച്ഛായ രചനാ മല്‍സരങ്ങളാണ് സംഘടിപ്പിച്ചത്.   എന്‍.വൈ.കെ ജില്ലാ കോഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.  ഗാന്ധി ദര്‍ശന്‍ വൈസ് ചെയര്‍മാന്‍ പി.എ മജീദ് അധ്യക്ഷത വഹിച്ചു.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍, പി.കെ. നാരായണന്‍ മാസ്റ്റര്‍, പി.കെ മണികണ്ഠന്‍, സി.എ റസാഖ് എന്നിവര്‍ സംസാരിച്ചു.

 

date