Post Category
സര്‍വ്വേയര്‍മാരെ ആദരിച്ചു
ജില്ലയില്‍ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട സര്‍വ്വേ ജോലികള്‍ മികച്ച രീതിയില്‍ നടത്തിയ സര്‍വ്വേയര്‍മാരെ ജില്ലാ ഭരണകൂടത്തിന്റെയും ഭൂ സര്‍വ്വേ വകുപ്പിന്റെയും നേതൃത്വത്തില്‍ ആദരിച്ചു. കോട്ടയ്ക്കല്‍ സി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ജില്ലാ കളക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണ്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം വി രാമചന്ദ്രന്‍, ഭൂ സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എ ഷാജി തുടങ്ങിയവര് സംസാരിച്ചു.
ജില്ലയില്‍ ദേശീയ പാത സര്‍വ്വേ അവസാനിച്ച സാഹചര്യത്തില്‍ സര്‍വേയര്‍മാര്‍ മാതൃ ഓഫീസുകളിലേക്ക് തിരിച്ചു പോകുന്നതിനു മുന്നോടിയായിട്ടാണ് ചടങ്ങ് നടന്നത്.
date
- Log in to post comments