Post Category
സ്കൂള്‍ പാചകത്തൊഴിലാളികള്‍ക്കുള്ള പാചക മത്സരം ഇന്ന്
പൊതുവിദ്യാഭ്യാസ വകുപ്പ് തൃശ്ശൂര്‍ ജില്ലയിലെ സ്കൂള്‍ പാചക തൊഴിലാളികള്‍ക്കായി ഇന്ന് (നവംബര്‍ 2) പാചക മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 10 ന് തൃശ്ശൂര്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് സമ്മാനദാനം നിര്‍വ്വഹിക്കും. തൃശ്ശൂര്‍ വിദ്യാഭാസ ഉപഡയറക്ടര്‍ അജിതകുമാരി അധ്യക്ഷത വഹിക്കും. ജില്ലാതലത്തില്‍ 10 മത്സരാര്‍ത്ഥികളാണുള്ളത്. ഉപജില്ലാതലത്തിലും ജില്ലാതലത്തിലും മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും നല്‍കും.
date
- Log in to post comments