Skip to main content

കൈത്തറി ജീവനക്കാര്‍ക്ക് ജി.എസ്.ടി പരിശീലനം                      

    കൈത്തറി വികസന വകുപ്പിന്റെ  കീഴില്‍  പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലെ സെക്രട്ടറിമാര്‍, ഹാന്റെക്‌സ്, ഹാന്റ്‌വീവ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ജി.എസ്.ടി, ഷോറൂം മാനേജ്മെന്റ്, ഇ-ഗവേണന്‍സ്  എന്നീ  വിഷയങ്ങളില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പിന്റെ  കീഴില്‍  പ്രവര്‍ത്തിക്കുന്ന കേരള  ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍  എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് സംഘടിപ്പിക്കുന്ന  പരിശീലനം ഒക്‌ടോബര്‍ 11 ന് രാവിലെ 10  മുതല്‍ കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  ഹാന്റ്‌ലൂം ടെക്‌നോളജിയില്‍  നടക്കും.  ഫോണ്‍: 0484-2550322, 9447974031, 9539772373.

date