Post Category
പെരുമണ്ണ കേരഗ്രാമം പദ്ധതി ഉദ്ഘാടനം 14 ന്
നാളികേര കര്‍ഷകരുടെ സമഗ്ര വികസനവും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുന്നതിനായി പെരുമണ്ണ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി 14 ന് രാവിലെ 9 മണിക്ക് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിക്കും. 50 ലക്ഷം രൂപ വകയിരുത്തിയിട്ടുളള പദ്ധതിയില്‍ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിലെ 250 ഹെക്ടര്‍ സ്ഥലത്തെ അമ്പതിനായിരം തെങ്ങുകളുടെ ഉത്പാദന വര്‍ദ്ധനവാണ് ലക്ഷ്യമിടുന്നത്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.എന്‍ ജയശ്രീ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജിത, കൃഷി ഓഫീസര്‍ അനിതാഭായ് തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments