Post Category
നെഹ്‌റുട്രോഫീ ജലോത്സവ മത്സരവളളംകളി: യോഗം 16ന്
ആലപ്പുഴ: നവംബർ 10ന് നടക്കുന്ന നെഹ്‌റുട്രോഫീ ജലോത്സവ മത്സരവളളംകളിക്ക് മുന്നോടിയായി ക്യാപ്റ്റൻമാർക്കും ലീഡിങ് ക്യാപ്റ്റൻമാർക്കും ക്ലബുകളുടെ ഭാരവാഹികൾക്കും ഉളള നിർദ്ദേശങ്ങൾ നൽകുന്നതിനും ജലോത്സവം ചിട്ടയായും, ഭംഗിയായും നടത്തുന്നതിനും റേസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ ഒക്‌ടോബർ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് യോഗം ചേരും. ഈ വർഷം നെഹ്‌റുട്രോഫി ജലോത്സവത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള എല്ലാ വളളങ്ങളുടെയും ക്യാപ്റ്റൻമാരും ലീഡിങ് ക്യാപ്റ്റൻമാരും ക്ലബുകളുടെ ഭാരവാഹികളും പങ്കെടുക്കണമെന്ന് ആലപ്പുഴ ഇറിഗേഷൻ ഡിവിഷൻ, എക്‌സിക്യൂട്ടീവ് എഞ്ചിനീയറും, ഇൻഫ്രാസ്ട്രക്ചർ കമ്മറ്റി കൺവീനറുമായ കെ.പി. ഹരൻബാബു അറിയിച്ചു.
date
- Log in to post comments