Post Category
പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണം
ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ റോഡുകളിലും, നടപ്പാതകളിലും കാല്‍നടയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തടസം സൃഷ്ടിക്കുന്ന രീതിയില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സുകള്‍, പരസ്യബോര്‍ഡുകള്‍, ഹോള്ഡിംഗ്സുകള് എന്നിവ ഈ മാസം 15നകം വ്യക്തികള്‍ തന്നെ നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് നീക്കംചെയ്യുന്നതും സ്ഥാപിച്ചവര്‍ക്കെതിരെ നിയമപ്രകാരമുളള കര്‍ശന നടപടി സ്വീകരിക്കുന്നതുമായിരിക്കും. പഞ്ചായത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പരസ്യ ബോര്‍ഡുകള്‍ (ഹോള്ഡിംഗ്സുകള്, ബാനറുകള്‍ എന്നിവ സ്ഥാപിക്കാന്‍ പാടില്ലെന്നും സെക്രട്ടറി അറിയിച്ചു.
date
- Log in to post comments