Skip to main content

ശാസ്ത്രീയ പശു പരിപാലന പരിശീലന  പരിപാടി

ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഡിസംബര്‍ 18, 19 തീയതികളിലായി ക്ഷീരസംരഭകത്വം ശാസ്ത്രീയ പശു പരിപാലനത്തിലൂടെ  എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ പരിശീലനം നടത്തും. നിലവില്‍ പത്തോ അതില്‍ അധികമോ പശുക്കളെ വളര്‍ത്തുന്നവര്‍ക്കും ക്ഷീരമേഖലയെ ഒരു സംരംഭമായി കരുതി ഫാം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 16 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യുക. 8089391209 എന്ന വാട്സാപ്പ് നമ്പറിൽ പേരും മേൽവിലാസവും അയച്ചു രജിസ്റ്റർ  ചെയ്യാം.  പരിശീലനം ആദ്യത്തെ 25 പേര്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെയും  ബാങ്ക് പാസ്സ് ബുക്കിൻ്റെയും പകര്‍പ്പ്,  20 രൂപ എന്നിവ പരിശീലനത്തിനെത്തുമ്പോൾ  ഹാജരാക്കണം.ഫോൺ : 0476-2698550.

date